PRAVASI

ഡാലസിൽ അന്തരിച്ച എബ്രഹാം മണലൂരിന്റെ പൊതുദർശനം നാളെ

Blog Image

ഡാലസ്: ഡാലസിൽ അന്തരിച്ച മാർത്തോമ്മാ സഭയുടെ മുൻ സഭാ കൗൺസിൽ അംഗം എബ്രഹാം മണലൂരിന്റെ (മോനിച്ചായൻ 85) പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 6 മണി മുതൽ ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074) .

സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ  റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ). മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ടിജീ മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ). കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത് , ജെറമയ, സെറിന, ഈവ , ജോണി.

സംസ്കാര ചടങ്ങുകൾ https://tinyurl.com/Manaloor എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.

.


എബ്രഹാം മണലൂർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.