ഫിലാഡല്‍ഫിയ: പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്‍റെ സഹധര്‍മ്മിണി റേച്ചല്‍ ജോസഫ് (85) അന്തരിച്ചു. പരേത ബെന്‍സേലം സെന്‍റ് ജൂഡ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്.
പരേത തുമ്പമണ്‍ വട്ടടികാലായില്‍ പുത്തന്‍വീട്ടില്‍ (പകലോമറ്റം) കുടുംബാംഗവും പരേതരായ വി.കെ. ഫിലിപ്പിന്‍റെയും മറിയാമ്മ ഫിലിപ്പിന്‍റെയും പുത്രിയുമാണ്.
മക്കള്‍: ജോസഫ് സക്കറിയ (ബിജു), സുജ വര്‍ഗീസ്, റൂബി തോമസ്, പരേതയായ റാണി ഫ്രാന്‍സിസ്.
മരുമക്കള്‍: മറിയാമ്മ സക്കറിയ, വര്‍ഗീസ് മണപ്പുറത്ത്, ഷാജി തോമസ്, ഫ്രാന്‍സിസ് ദേവസ്യ.
മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമീകരണങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

റേച്ചല്‍ ജോസഫ്

