ചിക്കാഗോ: കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് ചിക്കാഗോ ലീഡേഴ്സ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. പ്രമുഖ സംഘാടകൻ ജോസ് മണക്കാട്ട് ആയിരുന്നു സമ്മേളനത്തിൻ്റെ മുഖ്യ കോർഡിനേറ്റർ . സെൻ്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് രമേശ് ചെന്നിത്തല സംസാരിച്ചു
ഫോട്ടോ മോനു വർഗീസ്

