PRAVASI

ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും ഒന്‍പത്‌ മരണം

Blog Image

ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും ഒന്‍പത്‌ മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. പ്രവേശന കവാടത്തിന് സമീപമാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ആരാധകരുടെ ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതോടെ ആഘോഷപരിപാടികള്‍ വെട്ടിച്ചുരുക്കി.

ഓപ്പണ്‍ ബസിലെ ഘോഷയാത്രയടക്കം വലിയ ആഘോഷ പരിപാടികള്‍ നടത്താനായിരുന്നു ശ്രമം. എന്നാല്‍ പോലീസ് ഈ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല. ജനക്കൂട്ടം ഒഴുകിയെത്തിയാല്‍ വലിയ ദുരന്തമാകും എന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കിയത്. എന്നാല്‍ കര്‍ണാടക ക്രക്കറ്റ് അസോസിയേഷന്‍ ആഘോഷം വേണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് പരിപാടിക്ക് അനുമതി നല്‍കിയത്.

വലിയ രീതിയില്‍ ആളുകള്‍ ഇവിടേക്ക് ഒഴുകി എത്തി. സ്ത്രീകളും കുട്ടികളും പങ്കെടുക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥന പോലും തള്ളിയാണ് ജനക്കൂട്ടം ഇവിടേക്ക് ഒഴുകി എത്തിയത്. എല്ലാം നിയന്ത്രണങ്ങളും പാളിയതോടെ വലിയ ദുരന്തമാണ് ഉണ്ടായത്. മരണസഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.