PRAVASI

കനേഡിയൻ പൗരത്വ നിയമത്തിൽ പരിഷ്‌കരണം: വിദേശത്ത് ജനിച്ചവരുടെ മക്കൾക്ക് ആശ്വാസം

Blog Image

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള കനേഡിയൻ പൗരത്വ നിയമത്തിൽ സുപ്രധാന പരിഷ്‌കാരങ്ങൾ വരുത്തിക്കൊണ്ട് കാനഡ. വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കുട്ടികൾക്ക് പൗരത്വം നേടാൻ അവസരം നൽകുന്ന ബിൽ സി-3 സർക്കാർ അവതരിപ്പിച്ചു.

ഈ പുതിയ വ്യവസ്ഥ പ്രകാരം, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസം (ഏകദേശം 3 വർഷം) കാനഡയിൽ താമസിച്ചിട്ടുള്ള കനേഡിയൻ രക്ഷിതാക്കളുടെ വിദേശത്ത് ജനിച്ച കുട്ടികൾക്ക് പൗരത്വം ലഭിക്കും.

2009-ലെ നിയമം കാരണം പൗരത്വം നിഷേധിക്കപ്പെട്ട വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്ക് ഇത് ഗുണം ചെയ്യും. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ മാറ്റം ഏറെ ആശ്വാസകരമാകും.

 2023 ഡിസംബറിൽ ഒന്റാറിയോ സുപ്പീരിയർ കോടതി നിലവിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതിനെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

പുതിയ ബില്ല് യു.എസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ സമ്പ്രദായങ്ങളുമായി സാമ്യമുള്ളതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.