PRAVASI

2025 ലാന ദ്വൈവാർഷിക സമ്മേളനം രജിസ്ട്രേഷൻ തുടക്കമായി

Blog Image

ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാലസ്സിൽ ഒക്ടോബ൪ 31, നവംബ൪ 1,2 തിയ്യതികളിൽ സംഘടിപ്പിക്കുന്ന 2025ലെ ലാന (ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോര്ത്തമേരിക്ക) ദ്വൈവാ൪ഷികസമ്മേളനത്തിന്റെ രജിസ്ട്രേഷ൯ ശുഭാരംഭം സാ൯ഫ്രാന്സിസ്കോയിലെ ലാന-സ൪ഗ്ഗവേദി സാഹിത്യ ക്യാമ്പിൽ വച്ചു നടന്നു. കെ എൽ എസ്സ് സെക്രട്ടറിയായ ഹരിദാസ്‌ തങ്കപ്പ൯ ( ഡാലസ്) സദസ്സിനു സമ്മേളനപരിപാടികളുടെ രൂപരേഖയും പ്രഥമവാ൪ത്താചിത്രവും സമ൪പ്പിച്ചു. മൂന്ന് ദിവസങ്ങൾ പ്രശസ്ത എഴുത്തുകാരോടൊപ്പം മലയാള സാഹിത്യചര്ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദകസൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധകലാപരിപാടികളും കേരളവിഭവങ്ങളാസ്വദിക്കാനും ഉള്ള ആദ്യ രജിസ്ട്രേഷ൯ ചെക്ക് ശ്രീമതി ഗീത ജോര്ജ്ജിൽ ( കാലിഫോ൪ണിയ) നിന്നും കെ എൽ എസ്സ് പ്രതിനിധിയായി തോമസ്സ് മാത്യു (ഷാജി)യും ലാന പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും ജോയിന്റ് സെക്രട്ടറി ജോണ് കൊടിയനും ചേര്ന്ന് ഏറ്റുവാങ്ങി.
 
അമേരിക്കയിലെ ഏക കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത് KLS ഭാരവാഹികൾ മുൻകൈ എടുത്താണ്. KLS പ്രവർത്തകരായ MST നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, എന്നിവർ മുൻകാലങ്ങളിൽ LANA യുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ശങ്ക൪ മനയും ( ടെന്നസി) സെക്രട്ടറി സാമുവൽ യോഹന്നാൻ (ടെക്സാസ്) ട്രഷറ൪ ഷിബു പിള്ള ( ടെന്നസി) ആണ്.അമേരിക്കയിലെ എല്ലാ മലയാളസാഹിത്യപ്രേമികളെയും 2025 ലാനയും കേരള ലിറ്റററി സൊസൈറ്റിയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

Registration details Link:  https://forms.gle/cvnq9PbkXGXgthWVA 

LANA website: https://lanalit.org/

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.