PRAVASI

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

Blog Image

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ, സെന്റ്. പീറ്റേഴ്‌സ്‌, സീയോൺ മുതലായ ഇടവകകൾ  സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. അരുൺ എസ്സ്. വർഗീസ്,  റവ. ജെസ്സ് എം. ജോർജ്, റവ. ടി.എസ്സ്. ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ  സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന ഇംഗ്ലീഷ് ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക്  എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി.

ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം  ചെയ്യുകയും ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം ഹൃദയംഗമായ  നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി), ശാമുവേൽ കെ. ശാമുവേൽ,⁠  ചെറിയാൻ വർഗീസ്, ജിജി ടോം, ഡോ.ബെറ്റ്സി മാത്യു, തോമസ് ഉമ്മൻ, ഷേർളി തോമസ്, ഏബ്രഹാം തരിയത്, ജിഷു ശാമുവേൽ, ദിലീപ് മാത്യു, തോമസ് ബിജേഷ്, ലിബിൻ വർഗീസ്, ബീനാ ജോൺ, റിയാ വർഗീസ്, മേരിക്കുട്ടി ഏബ്രഹാം, എന്നിവർ സന്ദർശക ടീമുകളിലുണ്ടായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.