കോട്ടയം: പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന്‍റെ അഞ്ചാമത്തെ പുസ്തകമായ 'സ്വര്‍ണ്ണച്ചാമരം' എന്ന ചെറുകഥാ സമാഹാരത്തിന്‍റെ പ്രകാശനവും സൗഹൃദ സായാഹ്നവും 2026 ജനുവരി 12 തിങ്കളാഴ്ച നാലു മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കേരള ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. മുന്‍ എം.പി. തോമസ് ചാഴികാടന്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട്, സി.എല്‍. തോമസ്, ജോസ് കണിയാലി, ബേബി ഊരാളില്‍, ജയ്ബു കുളങ്ങര, ഡെന്നി ഊരാളില്‍, മാത്യൂസ് ഓരത്തേല്‍ എന്നിവര്‍ പ്രസംഗിക്കും.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി അമേരിക്കയിലെ കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എന്ന നിലയിലും മറ്റു സര്‍ഗാത്മക സംഭാവനകളുടെയും അംഗീകാരമായി പ്രൊഫ. ബാബു പൂഴിക്കുന്നേലിന് 'അക്ഷരശ്രേഷ്ഠ' പുരസ്കാരം സമര്‍പ്പിക്കും.
മൂന്നു പതിറ്റാണ്ടുകളായി പ്രസാധനരംഗത്തും കേരളത്തിലെ ഫിലിം സൊസൈറ്റി രംഗത്തും കോട്ടയത്തെ സാംസ്കാരികരംഗത്തും നല്കുന്ന ക്രിയാത്മകമായ സംഭാവനകള്‍ പരിഗണിച്ച് മാത്യൂസ് ഓരത്തേലിനുള്ള പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും.
ഡോ. അനില്‍ സ്റ്റീഫന്‍, ഡോ. നവീന നരിതൂക്കില്‍, ചാക്കോ കുരുവിള, തോമസ് ഏബ്രഹാം, ഇന്നസെന്‍റ് ചൂരവിള, സൈമണ്‍ ആറുപറ, രാജു ആലപ്പാട്ട്, ബേബി മുല്ലക്കര, ജോര്‍ജ് സെബാസ്റ്റ്യന്‍, റ്റോം സാജന്‍, റ്റോണി ജോസ് എന്നിവരടങ്ങുന്ന സൗഹൃദ സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്കുന്നത്.

ROSHY AUGUSTINE

MONS JOSEPH MLA
THOMAS CHAZHIKADAN

Prof: BABU POOZHIKUNNEL


