PRAVASI

എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി ക്രിസ്മസ് ആഘോഷം,നാഷണൽ കൺവെൻഷൻ രജിസ്‌ട്രേഷൻ കിക്കോഫ് ഡിസംബർ 27ന്

Blog Image

ചിക്കാഗോ: എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ ഈ വർഷത്തെ ക്രിസ്മസ് -നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബർ 27 ആം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ചിക്കാഗോ സീറോമലബാർ കത്തീഡ്രൽ ചാവറഹാളിൽ വച്ച് നടത്തും. മിഷനറീസ് ഓഫ് കംപാഷൻ സന്യാസ സഭാംഗവും പ്രാസംഗികനുമായ റവ.ഫാ ജോജോ തോമസ് പുൽപയിൽ ക്രിസ്മസ് സന്ദേശം നൽകും. അസോസിയേഷന്റെ 2026 -‘ 27 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം ചടങ്ങിൽ നിർവ്വഹിക്കും. എസ് ബി -അസംപ്‌ഷൻ പൂർവവിദ്യാർഥികളുടെ ക്രിസ്‍മസ് കരോൾ, കൾച്ചറൽ പ്രോഗ്രാം, സ്നേഹവിരുന്ന് ഉൾപ്പടെയുള്ള പരിപാടികൾ മൂന്ന് മണിക്ക് സമാപിക്കും. ഫാമിലി മീറ്റിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ഡോ മനോജ് നേര്യംപറമ്പിലും എക്സിക്യൂട്ടിവ് ഭാരവാഹികളും  അറിയിച്ചു. 

2026 ജൂലൈ ഒൻപതിന് നടക്കുന്ന എസ് ബി അസംപ്‌ഷൻ പൂർവ്വവിദ്യാർഥികളുടെ നോർത്ത് അമേരിക്കൻ നാഷണൽ കൺവൻഷന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ്, കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ ആഘോഷങ്ങളോടനുബന്ധിച്ചു  നിർവഹിക്കും. എസ് ബി കോളേജ് പൂർവ്വവിദ്യാർഥികളായ കർദ്ദിനാൾ  മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ് , എസ് ബി, അസംപ്‌ഷൻ കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പ്രഥമ നോർത്ത് അമേരിക്കൻ കൺവൻഷന്  ചിക്കാഗോ ചാപ്റ്ററാണ് ആതിഥ്യമരുളുന്നത്. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കന്ന കൺവൻഷൻറെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അലുമ്‌നയ്  നാഷണൽ കൗൺസിൽ അറിയിച്ചു.   

(വിവരങ്ങൾക്ക്, തോമസ് ഡിക്രൂസ്: 224 305 3789 സെക്രട്ടറി, ചിക്കാഗോ ചാപ്റ്റർ) 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.