PRAVASI

SFNCA 19മത് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ്‌ മീറ്റിംഗ് ഡാളസിൽ ഏപ്രിൽ 6ന്

Blog Image

ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫ്‌ മീറ്റിംഗ് ഡാളസിൽ ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്ക് ശാരോൻ ഇവന്റ് സെന്ററിൽ (940 ബാർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വൈറ്റ്, TX 75150) നടക്കും.

റവ ജോസഫ് റ്റി ജോസഫ് (സീനിയർ പാസ്റ്റർ, ഹാർവെസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഡാളസ് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ റെൻ ഫിന്നി (സീനിയർ പാസ്റ്റർ, ഫെയ്ത്ത് റെവലൂഷൻ ചർച്ച്) ആശംസകൾ അറിയിക്കുന്നതായിരിക്കും.

കോൺഫറൻസ് നാഷണൽ കൺവീനർ റവ സ്റ്റീഫൻ വർഗീസ് ശുശ്രുഷകൾക്കു നേതൃത്വം നൽകും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗായകസംഘം ഗാനശുശ്രുഷകൾക്കു നേതൃതം നൽകും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ നടക്കും.

“വരുവിൻ, നമുക്ക് ദൈവവുമായി ഒരുമയിൽ നടക്കാം” (ആമോസ് 3:3) എന്നുള്ളതാണ് കോൺഫറൻസ് തീം.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി
വെബ്സൈറ്റ് സന്ദർശിക്കുക: www.sharonconferences.com

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.