മെമ്മോറിയൽ ഡേ വീക്കെൻഡിൽ ചിക്കാഗോയിൽ നിന്ന് പ്രിയ സുഹൃത്തു ശിവനും ഡോക്ടർ ആനന്ദവല്ലിയും വന്നത് ഞങ്ങളെ സംബന്ധിച്ച ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് നീണ്ട ഇടവേളക്കു ശേഷം ന്യൂയോർക്കിലേക്ക് രണ്ടാളും എത്തിയത് .. ഇത്തവണ അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കി വിജയിച്ചു പ്ലെയിൻ ഫീൽഡ്( ചിക്കാഗോ ) വില്ലേജിന്റെ ട്രസ്റ്റീ ആയിരിക്കുന്നു ശിവൻ ..ചിക്കാഗോയിലെ പ്ലെയിൻ ഫീൽഡ് വില്ലേജിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ട്രസ്റ്റീയാണ് (സിറ്റി കൌൺസിൽ മെമ്പർ എന്ന് പറയാം) ശിവൻ മുഹമ്മ.. പൊതുവെ അമേരിക്കയിലെ വൈറ്റ്സ് കൂടുതൽ ഉള്ള പ്രദേശമായിട്ടും മികച്ച ഭൂരിപക്ഷത്തിൽ ശിവൻ മുഹമ്മ ജയിച്ചു കയറിയത് ..അതുകൊണ്ടു ഇപ്രാവശ്യം വന്നപ്പോൾ കൂടുതൽ സ്‌നേഹാദരാത്തോടെ ഞങ്ങൾ സ്വീകരിച്ചു ..മുൻപ് ഇവിടെ പറഞ്ഞിട്ടുണ്ട് ശിവൻ 2004 മെയ് മാസത്തിൽ കൈരളി യൂ എസ് എ യുടെ ചുക്കാൻ പിടിച്ചു വിവിധ അസ്സോസിയേഷനുകളിൽ പള്ളികളിലെ ആഘോഷങ്ങൾ അമേരിക്കൻ മലയാളികൾക്ക് യൂസ് ന്യൂസ് ലൂടെ അറിയിച്ചിരുന്നു ശിവൻ കോട്ടു ഇട്ടായിരുന്നു ന്യൂസ് വായിച്ചിരുന്നത് അതിനു ശേഷമാണോ നാട്ടിലെ മപ്രകൾ കൊട്ട് ഇടാൻ തുടങ്ങിയത് ഏതായാലും കൈരളി പിന്നീട് അക്കരക്കാഴ്ച പോലുള്ള ഷോകൾ നടത്തി മുൻപോയിട്ടു പോയി ശിവൻ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷണൽ പ്രെസിഡെന്റ് ആയി നാട്ടിൽ നിന്ന് മന്ത്രിമാരും എംഎൽ എ മാരും എത്തി കാലാവധി കഴിഞ്ഞപ്പ്പോൾ കൃത്യമായി കണക്കു അവതരിപ്പിച്ചു ക ൺവെൻഷൻ നന്നായി നടത്തി മാധ്യ്മ രംഗത്ത് നിന്ന് ഇടവേള എടുത്തു.. ഇപ്പോൾ രാഷ്ട്രയ ത്തിൽ എത്തി നില്കുന്നു .. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ശിവൻ ആലപ്പുഴ മുഹമ്മ സൊദേശിയാണ് സൗഹൃദത്തിനു വലിയ വില നൽകുന്ന ശിവന് ഞങ്ങൾ ഉൾ പ്പെടെ വലിയ സൗഹൃദ വലയമുണ്ട് ..ഇക്കുറി മരുമകൾ (ഡോക്ടർ ശാരി) കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറായായി ഗ്രാഡുയേഷന് എത്തിയതാണ് ..മകൾ നയനയുടെ കല്യാണം ഓഗസ്റ്റിൽ ചിക്കാഗോയിൽ നടക്കും ഞങ്ങളെയും ക്ഷണിച്ചിട്ടുണ്ട് ..എന്റെ മകൻ ക്രിസ്റ്റി കുഞ്ഞിലേ മുതൽ ശിവൻ മുഹമ്മെയെ ശിവൻ മുഹമ്മെദ് എന്നാണ് വിളിക്കാറ് രണ്ടായാലും ദൈവങ്ങളാണല്ലോ എന്നോർത്ത് ശിവൻ തിരുത്താറുമില്ല ..
ഭാര്യ ആനന്ദവല്ലി ചിക്കാഗോയിൽ അറിയപ്പെടുന്ന ഫാമിലി മെഡിസിൻ ഡോക്ടറാണ്.. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പഠനം കഴിഞ്ഞു യു എസ്സി ൽ നിന്ന് എം ഡി എടുത്ത അനന്തവല്ലി മെഡിക്കൽ സയൻസിൽ അപാരമായ അറിവും പ്രാക്ടിക്കൽ എസ്‌പീരിയൻസും ഉള്ള ഡോക്ടറാണ് രോഗ വിവരങ്ങളെ കുറിച്ചും അതിനുള്ള മരുന്നുകളും ആനന്ദവല്ലി പ്രിസ്ക്രൈബ് ചെയ്താൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സയാരിക്കും.. യാതൊരു തലക്കന വും ഇല്ല എന്ന് മാത്രമല്ല എളിമയും സ്നേഹവുമായി നമ്മോടപ്പം നിൽക്കും അങ്ങനെ നമ്മളിൽ ഒരാളായി മാറും ...രണ്ടാളെയും ഒന്ന് പരിചയപ്പെടേണ്ടതാണ് ..രണ്ടാളുടെയും സൗഹൃദം ഹൃദയത്തിൽ നിന്നാണ് ഏറ്റവും വിലപ്പെട്ടതാണ് ..ജെസ്സി ഒരുക്കിയ നാടൻ ഭക്ഷണം കഴിച്ചു രണ്ടാളും ചിക്കഗോയിലേക്കു ഫ്ലൈറ്റ് പിടിച്ചു... ഇനിയും സൗഹൃദങ്ങൾ പൂത്തുലയട്ടെ ….



