PRAVASI

പുതുവത്സര സമ്മാനമായി അശോകൻ & മിനി കുടുംബത്തിന് സ്നേഹഭവനം

Blog Image

ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന്റെ MARC) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മസ്‌ക്കുലർ അട്രോഫി മൂലം ചലന ശേഷി നഷ്ടപ്പെട്ട മിനു പുളിക്കൽ(കൊടുമൺ)കുടുംബത്തിന് സംഘടന വീട് ദാനം ചെയ്തു. ലോട്ടറി കച്ചവടം നടത്തിയും കരിക്ക് വിറ്റുമാണ് ഈ കുടുംബം ജീവിതം തള്ളിനീക്കിയിരുന്നത്. വിദ്യാർത്ഥിനിയായ ഒരേ ഒരു മകളും ചികിത്സയിലാണ്. ഡോ. എം. എസ്. സുനിൽ ടീച്ചറുടെ നേതൃത്വത്തിലും പ്രോജക്ട് മാനേജർ ജയലാലിന്റെ മേൽനോട്ടത്തിലുമാണ് ഈ വീട് നിർമ്മിച്ചത്.

താക്കോൽ ദാന ചടങ്ങിൽ ബഹു. പത്തനംതിട്ട MP ആന്റോ ആന്റണി, ചടങ്ങ് ഉദ്ഘാടനം ചെയ്തു. Dr. MS സുനിൽ ടീച്ചർ, ജൂബിലി ജനറൽ കൺവീനർ സ്കറിയാകുട്ടി തോമസ്, സാം തുണ്ടിയിൽ, മറിയമ്മ തോമസ്, KP ജയലാൽ, കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ, പ്രദീപ്‌ അമ്പാട്ട്, സുരേഷ് മൂല്ലൂർ, എന്നിവർ വീടിന്റെ തക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.