PRAVASI

''സ്നേഹാർദ്രമായ്" High Five 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ

Blog Image

ഡാളസ് : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്.

തൃശൂർ ആസ്ഥാനമായി 17 വർഷമായി സൊലസ് പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലും സൊലസ് സജീവ പ്രവർത്തനം നടത്തി വരുന്നു.18 വയസ്സിന് താഴെയുള്ള 6,000 ത്തിൽ പരം വരുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നിലനിൽക്കുകയാണ് സൊലസ് ഇന്നും. സൊലസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സഹായധന സമാഹരണം നടത്തുന്നതിനും വേണ്ടി "സ്നേഹാർദ്രമായ്" High Five 2025 എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. സംഗീത സന്ധ്യ മെയ്‌ 10ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസിലുള്ള മാർത്തോമാ ഇവന്റ് സെൻ്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, ശിഖ പ്രഭാകർ, അഹി അജയൻ എന്നിവർ ചേർന്ന് ലൈവ് ഓർക്ക്സ്ട്രയുടെ അകമ്പടിയോടു കൂടിയുള്ള  സംഗീത സന്ധ്യയും. രമേശ്‌ പിഷാരടിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറും.ഈ സംഗീത വിരുന്നിലേക്കും സൊലസിന്റെ പ്രവർത്തനങ്ങളിലേക്കും

നിങ്ങളോരോരുത്തരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ പരിപാടിക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഈ പരിപാടി വൻ വിജയമാകുമെന്നുള്ള പ്രതീക്ഷയും സൊലസ് ഡാളസ് ചാപ്റ്റർ സംഘാടകർ പങ്കു വെക്കുകയുണ്ടായി.

Book your tickets now:

https://us.justeasybook.com/events/smlive25

കൂടുതൽ വിവരങ്ങൾക്ക് :

ജോബി ജോൺ - 214-235-3888


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.