PRAVASI

ആടിത്തകർത്ത് മുരുകനും ലളിതയും;'തുടരും' സിനിമയിലെ കാത്തിരുന്ന ഗാനം ഇന്നെത്തി

Blog Image

'തുടരും' തുടർന്ന് കൊണ്ടേയിരിക്കുകയാണ്. കാഴ്ചകൾ അവസാനിക്കുന്നില്ല. തിയേറ്ററിൽ കോടികൾ പാറിച്ച ചിത്രത്തിൽ നിന്നും ഏറ്റവും അടുത്തായി പുറത്തുവന്നിരിക്കുന്നത് ആടിത്തകർക്കാൻ പാകത്തിൽ ഒരു തട്ടുപൊളിപ്പൻ ഗാനമാണ്. ഒരുവല്ലം പൊന്നും പൂവും..., മാനം തെളിഞ്ഞേ നിന്നാൽ... തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്ക് ചുവടുകൾ തീർത്ത മോഹൻലാലും  ശോഭനയും  വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ഗാനരംഗവുമായി വന്നിരിക്കുന്നതിന്റെ ആവേശം പ്രേക്ഷകർ നൽകിയിട്ടുള്ള ലൈക്കുകളും വ്യൂസും നോക്കിയാൽ മാത്രം മതി, എത്രത്തോളമെന്നു കാണാം.എം.ജി. ശ്രീകുമാർ പാടിയ ഗാനത്തിന് ജെയ്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. സംവിധായകനും, ഗായകനും, സംഗീത സംവിധായകനും ഇവർക്കൊപ്പം ചുവടുകൾ തീർക്കുന്നു.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ്   സംവിധാനം ചെയ്യുന്നത്.റാന്നി സ്വദേശിയായ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.