PRAVASI

15 വര്‍ഷത്തിനിടെ ആദ്യം; നേരത്തെ എത്തി കാലവര്‍ഷം;ശക്തമായ മഴ

Blog Image

സംസ്ഥാനത്ത് കാലവര്‍ഷമെത്തി. പ്രതീക്ഷച്ചതിലും എട്ട് ദിവസം മുമ്പാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തുന്നത്.

കാലവര്‍ഷം എത്തി എന്ന് പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2009ലാണ് അവസാനമായി കാലവര്‍ഷം നേരത്തെ എത്തിയത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധമാണ് കാലവര്‍ഷം നേരത്തെ എത്താന്‍ കാരണമായത്.

ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ ദിവസങ്ങളില്‍ തന്നെ മഴ അതിശക്തമാകും. ഇന്നലെ മുതല്‍ തന്നെ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. ഇന്ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.