PRAVASI

ഡാളസിൽ സെന്റ്. ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) യൂണിറ്റിന് ഔദ്യോഗിക തുടക്കം

Blog Image

ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ  വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) എന്ന ആത്മീയ സംഘടനക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. 

പരിശുദ്ധ വട്ടശ്ശേരിൽ ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തിൽ, പരിശുദ്ധ കാതോലിക്കാ ബാവായുടെ  കല്പനപ്രകാരം 2025-ൽ രൂപംകൊണ്ട സംഘടനയാണ് സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം. ഭാരതത്തിനു പുറത്ത് പ്രത്യേകിച്ച് അമേരിക്കയിലെ പ്രഥമ  SDOF യൂണിറ്റ് എന്നത് ഈ ഇടവകയ്ക്കും പ്രദേശത്തിനും ചരിത്രപ്രാധാന്യമുള്ള നേട്ടമായി മാറും എന്ന് ഇടവക വികാരി വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ മദ്ധ്യഘട്ടത്തിൽ വിശ്വാസം, കുടുംബജീവിതം, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവ സമന്വയിപ്പിച്ച് ദൈവത്തോടുള്ള കൂടുതൽ ആഴത്തിലുള്ള ആത്മീയ ബന്ധം വളർത്തുവാൻ മറ്റ് ആത്മീയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലക്കാർ അറിയിച്ചു. വിശ്വാസം, സാക്ഷ്യം, പ്രബോധനം എന്നതാണ് സംഘടനയുടെ മോട്ടോ. ഉദ്ദേശ്യബോധമുള്ള ആത്മീയ വളർച്ചയ്ക്കും സഭാ സേവനത്തിനും ഊന്നൽ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.

 സംഘടനയുടെ 2026 വർഷത്തേക്കുള്ള ഭാരവാഹികളായി അലക്സ് വർഗീസ് (വൈസ് പ്രസിഡന്റ്), റെജി മാത്യൂസ് (സെക്രട്ടറി), ബിനു മാത്യു (ട്രഷറർ),സന്തോഷ് സ്കറിയ ( ജോയിന്റ് സെക്രട്ടറി), അജി ജോർജ് (കമ്മിറ്റി അംഗം), സവിൻ ജോർജ് (കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.