ടാമ്പാ KCCCF ഈ വർഷത്തെ ഈസ്റ്റര് ആഘോഷം ,ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. 750 ഓളം പേര് പങ്കെടുത്ത ഈ പരിപാടിയിൽ , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യ അഥിതി ആയും, KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും സന്നിഹിതരായിരുന്നു. കൃത്യം 7 മണിക്ക് വട്ടയപ്പം & വൈൻ നൽകി ഏവരെയും കമ്മിറ്റി അംഗങ്ങൾ സ്വീകരിച്ചു.. 7 മണി മുതൽ 8 മണിവരെ രുചിയേറിയ snacks കഴിച്ചുകൊണ്ട് തങ്ങളുടെ സ്നേഹസൗഹൃദം ഏവരുമായി പങ്കിട്ടു . പിന്നീട് നടന്ന മീറ്റിംഗിൽ KCCCF സീനിയർ ക്ലബ് മെംബേർസ് മാർത്തോമൻ പ്രാത്ഥന ഗാനം ആലപിച്ചുകൊണ്ട് , തുടക്കം കുറിച്ചു . മേയർ റോബിൻ, ജെയിംസ് ഇല്ലിക്കൽ KCCNA പ്രെസിഡന്റ്റ് , ജയമോൾ മുശാരിപ്പറമ്പിൽ ,KCCCF പ്രസിഡന്റ് , യുവജനവേദി പ്രസിഡന്റ് പുന്നൂസ് വഞ്ചീപുരക്കൽ, & KCCCF ബിൽഡിംഗ് ബോർഡ് chairman ടോമി മ്യാൽക്കരപുറത്ത് എന്നിവർ ഐശ്വര്യപ്രദീകമായ ദീപത്തിന് തിരി തെളിയിച്ചു. KCCCF യുവജനനേതാവും , ജനറൽ സെക്രെട്ടറിയുമായ ഷോബിൻ പുതുശ്ശേരിൽ പരിപാടികളിലേക്ക് ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്തു.. തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ ഏവരെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള ഒരു നല്ല ഈസ്റ്റര് മെസ്സേജ് മേയർ റോബിൻ കൈമാറി .ഈശോയുടെ പീഡാനുഭവ ചരിത്രം സാക്ഷിനിർത്തി , കൂടെ നടന്നവർ ഒറ്റികൊടുത്തു കൊണ്ട് ചവിട്ടി താഴ്ത്തുമ്പോഴും , ഈശോയുടെ പുനരുദ്ധാനം പോലെ തന്നെ , നമുക്കോരോരുത്തർക്കും നമ്മുടെ വീഴ്ചയിൽ നിന്നും കരകയറി വരാനാകുമെന്നു ആഹ്വാനം ചെയ്തു .ഒപ്പം , ക്നാനായ സമൂഹത്തിന്റെ അടിത്തറയായ ജന്മവും കർമ്മവും മുറുകെ പിടിച്ചു , ക്നാനായ സമൂഹത്തിന്റെ നിലനില്പിനായി ഒറ്റകെട്ടായി , ഒരുമയിൽ പ്രവർത്തിക്കാൻ ഏവർക്കും നിർദ്ദേശം നൽകി. നാഷണൽ ലെവലിൽ ക്നാനായ സംഘടനകൾക്കു നേതൃത്വം നൽകുന്ന ജെയിംസ് ഇല്ലിക്കൽ (KCCNA പ്രെസിഡൻര്) , യുവജനവേദി പ്രസിഡന്റ് പുന്നൂസ് വഞ്ചീപുരക്കൽ, KCCNA RVP ജോബി ഊരാളിൽ , DKCC ഡെലിഗേറ്റ് പാപ്പച്ചൻ പട്ടത്തുവെളിയിൽ, KCWFNA TREASURER രേഷ്മ കൊച്ചുപുരക്കൽ , KCYLNA RVP ജെസ്‌ലിൻ മുശാരിപ്പറമ്പിൽ എന്നിവരെ പൂച്ചെണ്ടുകൾ നൽകി സ്റ്റേജിൽ ആദരിച്ചു സബ് കമ്മിറ്റികളായ കിഡ്സ് ക്ലബ് , KCJL , KCYL , യുവജനവേദി , തെക്കൻസ് , വിമൻസ് ഫോറം എന്നിവരുടെ നയമനോഹരമായ കലാവിരുന്നിനൊപ്പം , ലിനു കൈതമലയിലിന്റെ അടിപൊളി ഗാനാലാപനവും ചടങ്ങുകളെ മികവുറ്റതാക്കി . അനിത സൈമൺ തുരുത്തികാട്ട് & ലിഖ ഫിജി ചെമ്പനാലും എം സി മാരായി പരിപാടികളെ വേറൊരു ലെവലിൽ അതിമനോഹരമാക്കി . രുചികരമായ ഡിന്നർ കഴിച് , മെയ് 2 ന് നടക്കുന്ന എം ജി ശ്രീകുമാർ സ്റ്റേജ് ഷോ ആയ, ഹൈ ഫൈവ് ഷോയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് , ഈ പരിപാടിയിൽ സംബന്ധിച്ച ഏവർക്കും KCCCF വൈസ് പ്രസിഡന്റ് ടോജിമോൻ പായിത്തുരുത്തേൽ നന്ദി അറിയിച്ചു .

