PRAVASI

ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ ദേവാലയത്തിന് പുതിയ പാരിഷ് കൗൺസിൽ കമ്മിറ്റി

Blog Image

ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ ഫോറാനാ കാതോലിക്ക ദേവാലയത്തിൽ 2026-2027 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ പ്രതിനിധികളെ തെരഞ്ഞെടുത്തു. Feb 8 ഞായറാഴ്ച ദേവാലയത്തിൽ വച്ച് ഇടവക വികാരി Fr. ജോസ് ആദോപ്പള്ളിയുടെ നേതൃത്വത്തിൽ ഏവരും സത്യപ്രതീജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
കിഷോർ വട്ടപ്പറമ്പിൽ. ബേബി മാക്കിൽ, ജോസ്മോൻ തത്തംകുളം, റെനിമോൻ പച്ചിലമാക്കിൽ എന്നിവരാണ് കൈക്കാരന്മാർ.
സ്റ്റീഫൻ തൊട്ടിയിൽ, സാബു കൊന്നക്കാട്ടുമലയിൽ, അനിത തെക്കനാട്ട്, ഷൈനി കിഴക്കനടിയിൽ, റെജി മഠത്തിലേട്ട്, അനിത ചെമ്മരപ്പള്ളി, സ്റ്റെബി വെളിമറ്റം, ജീവ പ്രാലേൽ, സ്റ്റീഫൻ തൊട്ടിയിൽ, തോമസ് ആക്കൽകൊട്ടാരം, സജിമോൻ പൂവത്തിങ്കൽ, മോളി ഒടിമുഴങ്ങായിൽ, റോബിൻ ചമ്പാനിയിൽ, സിറിൽ തെക്കനാട്ട്, എബി മണലേൽ എന്നിവർ കൂടാരയോഗങ്ങളുടെ പ്രസിഡന്റ്‌മാരായും ബിൽഡിങ് ബോർഡിനെ പ്രതിനിധീകരിച്ചുകൊണ്ട് രാജീവ്‌ കൂട്ടുങ്കൽ, റെനിമോൻ ചെറുതാന്നി എന്നിവരും, മെൻസ് മിനിസ്ട്രിക്കു വേണ്ടി ജിമ്മി എരുമേലിക്കരയും വിമെൻസ് മിനിസ്ട്രിക്ക് വേണ്ടി സബീന പഴുക്കായിലും, ലീജിയൺ ഓഫ് മേരി പ്രതിനിധി ആൻസി മോഹൻ കണ്ണച്ചാംകുന്നേലും, പാസ്റ്ററൽ കൗൺസിലിനു വേണ്ടി സിജോയ് സിറിയക് പറപ്പള്ളി, ജിമ്മി കളപ്പുരയിൽ, ജീവ പ്രാലേൽ എന്നിവരും DRE ആയ സാലി കുളങ്ങരയും, visitation convent സുപ്പീരിയർ Sr.Sandra യും, യൂത്ത് മിനിസ്ട്രിക്കു വേണ്ടി എബിൻ തടത്തിലും ചേർന്നതാണ് ഈവർഷത്തെ പാരിഷ് കൗൺസിൽ.
പാരിഷ് കൗൺസിൽ സെക്രട്ടറിയായി സ്റ്റീഫൻ തൊട്ടിയിലും PRO ആയി റോബിൻ ചമ്പാനിയിലിന്റെ നേതൃത്വത്തിൽ മീഡിയ ടീമും സ്ഥാനമേറ്റു.
പുതിയ ദേവാലയ നിർമാണത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കമ്മിറ്റിയിൽ നിലനിർത്തുക എന്ന നിർദേശം സ്വീകരിച്ച് കൈക്കാരൻമാരുൾപ്പെടെ പല കൂടാരയോഗ പ്രതിനിധികളും ഈ വർഷവും കമ്മിറ്റിയിൽ തുടരുകയാണ് ചെയ്തത്. ദേവാലയ നിർമാണത്തിൽ ഏവരുടെയും ഊർജിതമായ സഹകരണം വേണമെന്ന് ഈ അവസരത്തിൽ Fr. ജോസ് ആദോപ്പള്ളി ഓർമപ്പെടുത്തി.
പുതിയ കർമപദ്ധതികളുമായി പുരോഗമന ചിന്താഗതിയോടെ യുവജനങ്ങളെ മുൻനിറുത്തി ഇടവക സമൂഹം മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ആശംസിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.