സാൻ ഹൊസെ , കാലിഫോർണിയ : സാൻ ഹൊസെയിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടത്തപ്പെട്ടു . 24 കുട്ടികളാണ് ഈ പ്രാവശ്യം ആദ്യകുർബാന സ്വീകരിച്ചത് . മെയ് 18-അം തിയതി നടന്ന ഈ ചടങ്ങിൽ ചിക്കാഗോ അതിരൂപത ബിഷപ്പ് റവ : ഫാ. ജോയ് ആലപ്പാട്ടിനെ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയും, കൈക്കാരൻമാരും , പാരിഷ് കൗൺസിൽ മെമ്പേഴ്സും , ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളും മറ്റു ഇടവകാംഗങ്ങളും ചേർന്നു പള്ളിയിയുടെ ഗ്രോട്ടോയിൽ വച്ച് സ്വീകരിക്കുകയും, തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ അദ്ദേഹം മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു . ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി ഈ കുർബാനയിൽ സഹ കാർമ്മികനായിരുന്നു . ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം ഈ കൂദാശ സ്വീകരിച്ച കുട്ടികൾക്ക് ബിഷപ്പ് എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുകയും ഒപ്പം അവരെ ഇതിനു സജ്ജരാക്കിയ അധ്യാപകരെയും , മാതാപിതാക്കളെയും ഒപ്പം വികാരി ഫാ. ജെമി പുതുശ്ശേരിയേയും പിതാവ് അനുമോദിക്കുകയും ചെയ്തു .
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളിഹാളിൽ ക്ഷണിക്കപ്പെട്ടവരോടൊപ്പം ഒത്തുചേരുകയും ,സ്നേഹവിരുന്നും അതോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികളും ടത്തപ്പെടുകയും ചെയ്തു . തനക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ജോയ് പിതാവ് ഇടവ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി .
ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ പേരുകൾ :
ക്രിസ്റ്റഫർ ജോബി പുതിയിടം , ഐസക് ജോസഫ് സണ്ണി മരവെട്ടിക്കൂട്ടത്തിൽ ,നീൽ ഇമ്മാനുവേൽ ജിമ്മി പൂഴിക്കുന്നേൽ , നോഹ കുര്യാക്കോസ് വേലുകിഴക്കേതിൽ , ഹന്ന നോബിൾ പടിഞ്ഞാത്ത് , സിന്തിയ മാർക്ക് നെടുംചിറ, അസാലിയ സൂസൻ മാക്കിൽ , അവേരി മാക്സിമസ് ജോസഫ് ചിരപുരയിടത്തിൽ, അഡ്രിയാൻ ഹാനിൽ ജോസഫ് ചിരപുരയിടത്തിൽ , മാർക്ക് ജെയിംസ് കല്ലടാന്തിയിൽ , എവെലിൻ കുര്യൻ മണിമല , എലിജ ലൂക്കോസ് ഓണശ്ശേരിൽ , ഹന്നാ ആൻ മാത്യു ഇലഞ്ഞിക്കൽ , ഈഥൻ മാത്യു ഇലഞ്ഞിക്കൽ , ഇവാനിയെ ദീപു തോമസ് പുത്തൻപറമ്പിൽ , ഹെയ്‌സൽ സ്റ്റീഫൻ വേലിക്കെട്ടേൽ , തോംസൺ ആന്‍റണി ജോസഫ് വട്ടമറ്റത്തിൽ, സിലാസ് സൈമൺ ജോസഫ് വട്ടമറ്റത്തിൽ , ഐഡൻ ജെയിംസ് ജോസഫ് വട്ടമറ്റത്തിൽ, തോമസ് റ്റിനു പാറശ്ശേരിൽ , യോഹാൻ ജോസഫ് മാത്യു എലക്കാട്ട്, ജറാഡ് ജോസഫ് കണ്ണാലയിൽ, ഗാവിൻ ജോസഫ് കണ്ണാലയിൽ , ഗ്രേസ് ആലീസ് ജോസഫ് പുരക്കൽ .

.jpeg)
.jpeg)

