ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച കോട്ടയം എസ്. എച്ച്. മൗണ്ട് ചൂട്ടുവേലിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫിൻ്റെ ( 98 ) സംസ്ക്കാര ചടങ്ങുകൾ മാർച്ച് 2 , 3 തീയതികളിൽ ( തിങ്കൾ , ചൊവ്വ ) നടത്തപ്പെടും.
മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനം. 8 മണിക്ക് പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിക്കും. മാർച്ച് 3 ന് ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ 10 മണിവരെ സെൻ്റ് മേരീസ് പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
പരേത വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോയി ചൂട്ടുവേലിൽ, കുഞ്ഞൂഞ്ഞമ്മ ജേക്കബ് മണ്ണാർകാട്ടിൽ ( ചിക്കാഗോ ), അമ്മാൾകുട്ടി ചാണ്ടി കൈപ്പാറേട്ട് ( ചിക്കാഗോ ) , കുഞ്ഞുമോൻ ചൂട്ടുവേലിൽ ( ചിക്കാഗോ ),മേഴ്സി റ്റോമി ചെമ്മാന്തറ ( ചിക്കാഗോ ), സോഫി സുനിൽ
വെട്ടത്തുകണ്ടത്തിൽ ( ചിക്കാഗോ ) , സിബി ചൂട്ടുവേലിൽ ( ചിക്കാഗോ ) .
മരുമക്കൾ : അന്നു പറഞ്ഞാട്ട് , ജേക്കബ് മണ്ണാർകാട്ടിൽ , യു.കെ. ചാണ്ടി കൈപ്പാറേട്ട് , ഷേർളി മൂഴയിൽ , റ്റോമി ചെമ്മാന്തറ, സുനിൽ വെട്ടത്തുകണ്ടത്തിൽ, റ്റാനിയ പാറേട്ട് .
സഹോദരങ്ങൾ: സി.പി. ഫിലിപ്പ് ചാക്കച്ചേരിൽ , പരേതരായ മറിയാമ്മ മത്തായി കണ്ണോത്തറ, സി. പി. കോര ( കുഞ്ഞൂഞ്ഞ് ) , സി.പി. മാത്യു ( മാത്തുക്കുട്ടി ) .

ചിന്നമ്മ ചൂട്ടുവേലിൽ

