നവാഗതനായ വിജയ് മാത്യു ജോസഫ് സംവിധാനം ചെയ്ത “The Last Reel” എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങി. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ പങ്കാളികളായ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നേരം, പ്രേമം എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ അൽഫോൻസ് പുത്രനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .
ഡിലൻ-ഡെയ്ൻ, അഭിരാം, നിവേക്, അവ്നി എന്നിവർ ബാലതാരങ്ങളായി പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കഴിഞ്ഞ വാരാന്ത്യം പുറത്തിറങ്ങി.. 2000-കളുടെ തുടക്കകാലത്തെ കുട്ടികളുടെ സ്കൂൾ ജീവിതം അവതരിപ്പിക്കുന്ന ചിത്രം യൂട്യൂബിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ നടഞ്ചേരിയും എഡിറ്റിംഗ് വിനീത് വിജയനുമാണ് നിർവഹിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കിളി - വിജയാനന്ദ് എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ഗായകൻ സച്ചിൻ വാര്യർ പാടിയ ഒരു പാട്ടുമുണ്ട്.


