മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോണിയ, മങ്ക പ്രസിഡണ്ട് സുനിൽ വർഗ്ഗീ സ് യൂ ണിയൻ സിറ്റി ( കാലിഫോർണിയ ,സാൻ ഫ്രാൻസിസ്കോ ) സെയിൽ ടാക്സ് ആൻഡ് യുടിലിറ്റി കമ്മീഷൻ ആയി നിയമിക്കപ്പെട്ടു.
മങ്കയ്ക്കും പ്രസിഡണ്ട് സുനിൽ വർഗ്ഗീസ് നും ഇത് അഭിമാന നിമിഷം. യൂണിയൻസിറ്റി മേയറും സിറ്റി കൌൺസിൽ അംഗങ്ങളും ചേർന്നാണ് സുനിൽ നെ ഈ ബഹുമാന്യ സ്ഥാനത്തേയ്ക്ക് നിയമിച്ചത്.
വീശിഷ്ട നേതൃത്വ പാടവ വും പതിനഞ്ച് വർഷമായി സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തനവും പരിഗണിച്ചാണ് ഈ സ്ഥാനത്തേയ്ക്ക് സുനിൽ നിയോഗിക്ക പ്പെട്ടത്. ബെ ഏരിയ ഇന്ത്യൻ കമ്മ്യൂണിറ്റി യിൽ പ്രത്യേകിച്ചും മലയാളി സമൂഹത്തിൽ ഇക്കഴിഞ്ഞ കാലങ്ങളിൽ സുനിൽ സ്തു ത്യ ർ ഹമായ സേവനം ആണ് കാഴ്ച്ച വെച്ചത് .
സാമൂഹ്യ സേവനത്തിൽ തികഞ്ഞ ആത്മാർപ്പണവും സേവന സന്നദ്ധതയും നിറഞ്ഞ പ്രവർത്തന ശൈലി യാണ് സുനിലിന്റേത്. ജന ങ്ങൾക്ക് പ്രയോജന കരമായ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാൻ സുനിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഈ നന്മ യ്ക്കുള്ള അർഹമായ അംഗീകാരമാണ് ഈ നിയമനം.
പൊതു സമൂഹത്തിൽ ഫലപ്രദമായി ഇടപെടാനും കൂടുതൽ ഉത്തരവാദിത്യങ്ങൾ ഏറ്റെടുക്കാനും ഈ നിയമനം സുനിൽ ന് അവസരമൊരുക്കും. സേവന രംഗത്ത് ഒരു നാഴിക കല്ല് തന്നെ യാകും ഈ പുതിയ സ്ഥാനം. ഈ വരുന്ന ജൂണിൽ നടക്കുന്ന സിറ്റി കൗൺസിൽ മീറ്റിംഗിൽ വെച്ച് സുനിൽ സത്യ പ്രതിജ്ഞ ചെയ്ത് ഔദ്യോഗിക മായി സ്ഥാനമേൽക്കും.
ഈ അംഗീകാരത്തിൽ മങ്ക അതിയായ സന്തോഷ വും അഭിമാനവും രേഖപ്പെടുത്തി സുനിൽ നെ പ്രത്യേകം അഭിനന്ദിച്ചു. പ്രാദേശിക ഗവൺമെന്റ് ഭരണ സംവിധാനത്തിൽ ഒത്തു ചേർന്ന്
പ്രവർത്തിച്ച് മുഖ്യ ധാരാ സേവന രംഗത്ത് ഇടപെടലുകൾ നടത്താൻ ഇതൊരു വലിയ അവസരമാണ്. ഇത്തരം അംഗീകാരങ്ങൾ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഏവർക്കും ഏറെ പ്രചോദനം ആവുമെന്നും മങ്ക ടീം അഭിപ്രായപ്പെട്ടു

