PRAVASI

എമ്പുരാന് പിന്നാലെ തുടരും സിനിമയും 100 കോടി ക്ലബിൽ

Blog Image

തിരുവനന്തപുരം: ഒരു മാസത്തിനിടെ രണ്ടാം തവണയും 100 കോടി ക്ലബിൽ കടന്ന് മോഹൻലാൽ ചിത്രം. എമ്പുരാന് ശേഷം 100 കോടി നേടി മോഹൻലാൽ ചിത്രം തുടരും. വെറും 6 ദിവസങ്ങൾ കൊണ്ടാണ് റെക്കോർഡ് നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇതോടെ ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനായി മോഹൻലാൽ മാറി.
സിനിമയിലെ മോഹൻലാലും ശോഭനയും തരുൺ മൂർത്തിയും സംഘവും തകർത്താടിയ പ്രൊമോ സോങ് പുറത്തുവന്നതിന് പിന്നാലെയാണ് 100 കോടി ക്ലബിൽ കയറിയതായി അണിയറ പ്രവർത്തകർ അറിയിച്ചത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി. പാട്ടിറങ്ങി ആദ്യ മണിക്കുറിൽ തന്നെ അഞ്ചുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്.
മലയാള സിനിമയിൽ 100 കോടി ക്ലബിൽ‌ കടക്കുന്ന പതിനൊന്നാമത് ചിത്രമാണ് തുടരും. മോഹൻലാലിന്റെ നാലാം 100 കോടി ക്ലബ് ചിത്രമാണിത്. തുടരും 100 കോടി ക്ലബ്ബിൽ കയറിയതോടെ തെന്നിന്ത്യയില്‍ ഒരു താരത്തിനും നേടാൻ കഴിയാത്ത റെക്കോർഡും മോഹൻലാലിന്റെ പേരിലായി. ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ചിത്രങ്ങൾ എന്ന റെക്കോർഡ് ആണ് മോഹൻലാൽ സ്വന്തമാക്കിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.