നീ തന്ന ചിറകുകൾക്കായ്
ഞാനാകാശം ചുരുക്കി
നിന്റെ ഉയരങ്ങൾക്കൊപ്പമെത്താൻ
എന്റെ പർവ്വതങ്ങളുടെ ശിരസറുത്തു.
നിനക്ക് നങ്കൂരമിടാൻ
കടലുകൾ ആഴം കുറച്ചു.
നിറങ്ങൾ കെട്ടുപോകാതിരിക്കാൻ
എൻ്റെ മഴവില്ലുകൾ മായ്ച്ചുകളഞ്ഞു.
ഇപ്പോൾ നിനക്കു പാകമായ
വാമനരൂപത്തിലിരുന്ന് ,
നീയെനിക്കു വാഗ്ദാനം ചെയ്ത
പ്രണയത്തിന്റെ മൂന്നടി മണ്ണ്
ആവശ്യപ്പെടുന്നു.
ആശ.ബി