ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിൽ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ "തിരുവചനത്തണലിൽ " പരുപാടിക്ക് തുടക്കമായി. വി. ബൈബിൾ പഠനത്തിൽ താല്പര്യമുള്ള യുവജനങ്ങളെ ഒരുമിച്ച് കൂട്ടി തിരുവചന പഠനം നടത്തപ്പെടുകയാണ്. വികാരി ഫാ. ബിൻസ് ചേത്തലിൽ നിർദ്ദേശപ്രകാരം ശനിയാഴ്ചകളിൽ ഇത് നടത്തപ്പെടുന്നത്. യൂത്ത് ട്രസ്റ്റി ജയിംസ് കൊല്ലമാരുപറമ്പിൽ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടിവ് ഈ പ്രോഗ്രാമിന് കർമ്മ പരുപാടികൾ രൂപീകരിക്കുന്നു. യുവജനങ്ങൾക്ക് ഇത് ഒരു നവ്യാനുഭവമായി മാറി.

.jpg)


