KERALA

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

Blog Image
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മൂന്നു തവണ എംഎല്‍എ ആയിരുന്ന സത്യന്‍ മൊകേരി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മൂന്നു തവണ എംഎല്‍എ ആയിരുന്ന സത്യന്‍ മൊകേരി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. വയനാട്ടിലെ മത്സരം ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്ന് സത്യന്‍ മൊകേരി പറഞ്ഞു.

കര്‍ഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവിനെയാണ് വയനാട് നിര്‍ത്തുന്നതെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു. പാലക്കാട് വളരെ വേഗം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമെന്നും യുഡിഎഫിന് നടുക്കമുണ്ടാക്കുന്ന ആളായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സത്യന്‍ മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു ഉയര്‍ന്നുവന്നത്. ഒടുവില്‍ മൊകേരിക്ക് നറുക്ക് വീഴുകയായിരുന്നു.

2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. യുഡിഎഫിന്റെ എംഐ ഷാനവാസിന്റെ മുന്നിലാണ് അന്ന് പരാജയപ്പെട്ടത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.