PRAVASI

കേരളത്തില്‍ എയിംസ് കൊണ്ടുവരും; എന്നിട്ടേ ഇനി വോട്ട് ചോദിക്കാന്‍ വരൂ:കേന്ദ്രമന്ത്രി സുരേഷ് ഗോപി

Blog Image

തന്റെ കാലാവധി കഴിയും മുമ്പ് കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലിട്ട ശേഷം മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരികയുള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. അതില്‍ എന്ത് തര്‍ക്കമുണ്ടെങ്കിലും പരിഹരിക്കും. എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം നല്‍കിയിട്ടുള്ളൂ, മൂന്ന് ഓപ്ഷനുകളാണ് കേന്ദ്രത്തിന് നല്‍കേണ്ടത്. എന്നാല്‍ അതിന് തയാറാകാതെ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പലകടങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. മത്സ്യ തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണ്. ആദ്യ അപകടത്തില്‍ കേസ് വേണ്ടെന്ന് സംസ്ഥാനമാണ് ചോദിച്ചത്. അത് കേന്ദ്രത്തോട് ചോദിച്ചിട്ടല്ല. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കില്‍ കേന്ദ്രം തീര്‍ച്ചയായും ഇടപെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.