PRAVASI

WMC യുടെ മാതൃക അതുല്യം

Blog Image

അധികം കാലമായിട്ടില്ല ഞാൻ World Malayalee Council (WMC) എന്ന സംഘടനയെ അടുത്തറിഞ്ഞിട്ട് . വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് നടന്ന അതിന്റെ ഇന്ത്യാ റീജ്യൻ മീറ്റിംഗിൽ ഒരു സംഘാടകന്റെ റോളിലായിരുന്നു ഞാൻ . പരസ്പരം പോരടിക്കുന്ന ഒരു കൂട്ടം വ്യക്തികളുടെ സംഘടനയായിട്ടാണെനിക്കത് തോന്നിയത് . അന്ന് സ്വയം നിയന്ത്രിക്കാൻ പോലുമാകാത്ത ഒരു കൂട്ടമായിരുന്നു അത്, സ്ഥാനമാനങ്ങൾക്കായി മാത്രം സംഘടന കൊണ്ടു നടക്കുന്നവരായിരുന്നു അത്. സ്ഥിരം സ്ഥാനമോഹികളായ പലരും ഈ സംഘടന വിട്ടതോടെ ഇപ്പോഴത്തെ WMC സമാനതകളില്ലാത്ത ഉയരങ്ങളിലാണെത്തി നിൽക്കുന്നത്. 

   മുന്നിൽ നിന്ന് നയിക്കുന്ന ഗ്ലോബൽ കമ്മിറ്റിയിൽ  നിന്ന് ലഭിക്കുന്ന പ്രചോദനം താഴെയുള്ള റീജ്യനൽ കമ്മിറ്റികൾക്കും പ്രോവിൻസുകൾക്കും ചാപ്റ്ററുകൾക്കും മാതൃകയാവുകയാണ്. 

   ഡോ: ബാബു സ്റ്റീഫൻ എന്ന WMC ഗ്ലോബൽ പ്രസിഡന്റ് മുൻകൈ എടുത്ത് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ആർദ്രം 2026 എന്ന പരിപാടി മാത്രം മതി ഈ സംഘടനയുടെ  യശസ്സ് വാനോളമുയർത്താൻ . ലോക കേരള സഭയുടെ സുപ്രധാന ഉത്തരവാദിത്തമുള്ള ഡോ : ബാബുസ്റ്റീഫൻ 100 നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് 1 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്നത് ! എവിടെയാണിത്തരം സാമൂഹ്യ ബോധം കാണാനാവുക ? ഏത് സംഘടനക്കാണ് ഇങ്ങിനെയൊരു വിദ്യാഭ്യാസ പ്രവർത്തനം ചെയ്യാനാവുക ? 

   നന്ദി ബാബു സ്റ്റീഫൻ സാർ , ഈ സംഘടനക്ക് വ്യക്തമായ ദിശാബോധം നൽകിയതിന് , ലോകമറിയുന്ന ഒരു സംഘടനയാക്കി മാറ്റിയതിന് ! 

   WMC യുടെ ചെയർമാൻ പദവിയിലിരിക്കുന്ന തോമസ് മൊട്ടയ്ക്കൽ സാറിനെ അടുത്തറിഞ്ഞത് തൊട്ടാണ് ഈ സംഘടനയുടെ സൗമ്യ മുഖം ഞാൻ തിരിച്ചറിഞ്ഞത്. വല്ലാത്തൊരു വശ്യശക്തിയാണദ്ദേഹത്തിന് ! അദ്ദേഹം WMC പ്രസിഡന്റായിരുന്ന സമയം തൊട്ടാണ് ഈ സംഘടന നേർവഴിക്ക് നടക്കാൻ തുടങ്ങിയത്. ഇതിന്റെ സ്ഥാപകരുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് ഈ സംഘടന നടന്നടുക്കുകയാണ്. 
ജന: സെക്രട്ടറി ശ്രീ. ഷാജി മാത്യു, ട്രഷറർ ശ്രീ. സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ. സുരേന്ദ്രൻ കണ്ണാട്ട് തുടങ്ങിയ ഗ്ലോബൽ സമിതിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 

   മറ്റ് റീജ്യൻ നേതൃത്വവും വിശിഷ്യാ ചടുലമായ  പ്രവർത്തനങ്ങൾ നടത്തുന്ന, പത്മകുമാർ സാറും ചന്ദ്രേട്ടനും നയിക്കുന്ന   ഇന്ത്യാ റീജ്യൻ നേതൃത്വവും അഭിനന്ദനമർഹിക്കുന്നു. WMC മലബാർ പ്രോവിൻസിലെ ഒരു നഴ്സിംഗ് വിദ്യാർത്ഥിയെയും ആർദ്രം 2026 എന്ന  ഈ കാരുണ്യത്തിന് തെരഞ്ഞെടുത്തിട്ടുണ്ട് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ഈ സന്തോഷത്തിൽ പങ്കുചേരാൻ ഞങ്ങളും തലസ്ഥാന നഗരിയിലേക്കെത്തും.
   
ആർദ്രം 2026 ന് WMC മലബാർ പ്രോവിൻസിന്റെ അഭിനന്ദനങ്ങൾ

    - നൗഷാദ് അരീക്കോട
      പ്രസിഡന്റ്
      WMC മലബാർ പ്രോവിൻസ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.