വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ. കൊച്ചിയിലെ ടേക്ക്ഓഫ് കൺസൾട്ടൻസി സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. കൊച്ചി സെൻട്രൽ എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്നാണ് കാർത്തികയെ പിടികൂടിയത്.
യുകെ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പല ഉദ്യോഗാർത്ഥികളെയും കബളിപ്പിച്ചെന്നാണ് കേസ്.ഉദ്യോഗാർത്ഥികളിൽ നിന്ന് 3 മുതൽ 8 ലക്ഷം രൂപവരെ വാങ്ങിയിരുന്നതായും റിപ്പോർട്ട്. പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫീസ് പൂട്ടി കഴിഞ്ഞമാസം കാർത്തിക മുങ്ങി.

