KERALA

ഇ.പി ,ബി.ജെ.പി വിവാദം;ചില വസ്തുതകള്‍

Blog Image
ഇത് ആദ്യമായല്ല ദേവേന്ദ്രന്‍ ഉര്‍വ്വശിയെ  കാണുന്നത്. ഇപ്പോള്‍ സാഹചര്യം അതിജീവനമായതുകൊണ്ടാണ്. മുന്‍പ് എത്രയോതവണ ഉവ്വര്‍ശിയുടെ നൃത്തം ശിവനും വിഷ്ണുവും ബ്രഹ്മാവും  കണ്ടിരിക്കുന്നു.

ഇത് ആദ്യമായല്ല ദേവേന്ദ്രന്‍ ഉര്‍വ്വശിയെ  കാണുന്നത്. ഇപ്പോള്‍ സാഹചര്യം അതിജീവനമായതുകൊണ്ടാണ്. മുന്‍പ് എത്രയോതവണ ഉവ്വര്‍ശിയുടെ നൃത്തം ശിവനും വിഷ്ണുവും ബ്രഹ്മാവും  കണ്ടിരിക്കുന്നു.
വി.പിസിംഗിനു സര്‍ക്കാരുണ്ടാക്കാന്‍ ഒരു വിരല്‍കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. അന്ന് ആ ചക്രത്തിലെ ആരങ്ങളില്‍ ഒന്ന് ബിജെപിയായിരുന്നു. കോണ്‍ഗ്രസുകാര്‍ അന്നും പുറത്താണ് നിന്നത്. സക്ഷാല്‍ ഇഎം എസും  വാജ്‌പേയിയും , അദ്ധ്വാനിയും അന്നേ സഖാക്കളായിരുന്നു. അന്ന് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സി പി എമ്മും ഇടതുകളും മത്സരിച്ചു . കുടുംബവാഴ്ചയ്ക്കും മുതാലാളിമാര്‍ക്കുമെതിരെ കൂടിയ രൂപംകൊണ്ട ബിജെപി സഖ്യം തകര്‍ന്നത് കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജ്ജിച്ചപ്പോഴാണ്. അപ്പോള്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സിപിഎം വന്നു.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പണ്ടു മുതൽക്കേ  ശ്രമിക്കുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ സ്ഥാനത്ത് തങ്ങൾക്ക്  ഒരു ഇടം കിട്ടുമെന്ന് അവര്‍ ധരിച്ചിരുന്നു. അതിന് കാരണം ബംഗാളും ത്രിപുരയും കേരളവും ഒക്കെ തങ്ങളുടെ കാതുകളിൽ ആണല്ലോ  എന്ന വിശ്വാസമായിരുന്നു. എന്നാല്‍ ടി.എന്‍.ശേഷന്‍ തിരഞ്ഞെപ്പുകമ്മീഷന്‍ എന്താണെന്നു ഇന്ത്യക്കാരെ കാണിച്ചുകൊടുത്തപ്പോള്‍ ബംഗാളും ത്രിപുരയും സിപിഎമ്മിനു ബാലികേറാമലയായി. ഒടുക്കം നാമമാത്രമായ എംപികളും എംഎല്‍എമാരുമുള്ള സിപിഎം ചിഹ്നവും മാനവും രക്ഷിക്കാൻ പഴയപടി ഒരു സഖ്യം പുനരുജ്ജീവിച്ചു. അത് കേരളത്തിലാണെന്നുമാത്രമേ ഉള്ളൂ.  കോണ്‍ഗ്രസ്സ് വിശ്വാസികളായ ജനങ്ങളും അനുഭാവികളും തളര്‍ന്നട്ടില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കന്മാരെക്കാളും ഹൈക്കമാന്‍ഡിനെക്കാളും സിപിഎമ്മിന് അറിയാം. അതുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ്സിനെ തളര്‍ത്താന്‍ സിപിഎം പഴയ വിപിസിംഗ് സർക്കാർ  അടവുനയം സ്വീകരിക്കുകയാണ്.പക്ഷേ അത് കേരളത്തില്‍ അത്ര പരസ്യമായി എളുപ്പും പയറ്റാന്‍ പറ്റുന്നതല്ല. കാരണം കേരളത്തിലെ ന്യൂപക്ഷങ്ങളുടെ സംഘടിത വോട്ടുബാങ്ക് ആണ്. ബിജെപിയെ എതിര്‍ക്കുന്ന അവര്‍ സിപിഎമ്മിന്റെ ഈ ബാന്ധവം അറിഞ്ഞാല്‍പ്പിന്നെ മരപ്പട്ടി ചിഹ്നക്കാരായി മാറും. ഈ പള്‍സ് കോണ്‍ഗ്രസ്സുകാര്‍ക്കാര്‍ക്കറിയില്ലെങ്കിലും സിപിഎമ്മിന് അറിയാം. അതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസ്സ്-ബിജെപി ബന്ധം ഉറക്കെ ഉറക്കെ ആവര്‍ത്തിച്ചുകൊണ്ട് ഈ തെഞ്ഞെടുപ്പിനെ അഭിമുഖികരിച്ചത്. എന്നാല്‍ അഴിമതിയും ക്രൂരമായ കൊലപാതകങ്ങളും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കടക്കെണിയുംകൊണ്ട് ജനവും മടുത്ത  തങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ന്യൂനപക്ഷങ്ങളുടെമാത്രം സഹായംപോരായെന്ന് മനസിലാക്കിയതാണ് പിണറായിയുടെ ഇടത് അതിജീവനസിദ്ധാന്തം - ഇടതിന് ഉറച്ചുനില്ക്കണമെങ്കില്‍ വലതിന്റെ സഹായംകൂടി ഉണ്ടായേ മതിയാകൂ എന്ന- പ്രകാരം ഇപി ചില സ്വകാര്യ സംഭാഷണത്തിനു പുറപ്പെട്ടത്. ഇന്ദ്രന്റെ അറിവോടെതന്നെയാണ് ഈ ശിവന്‍ രഹസ്യവേഴ്ചയ്ക്കുള്ള കുറി ഉറപ്പിച്ചത്. പക്ഷെ  നേരത്തേ സൂര്യനുദിച്ചതുകൊണ്ട് കാമികള്‍ പിടിക്കപ്പെട്ടു. അത്രേ  ഉള്ളൂ. പക്ഷേ ആര്‍ക്കുവേണ്ടിയാണ് ഈ ശിവന്‍ ഹംസമായത്, ആ ആള്‍ - ഇന്ദ്രൻ തടിത്തപ്പിക്കളഞ്ഞു. പാപം ശിവന്‍ പാപിയായി പിടിക്കപ്പെടുകയും ചെയ്തു.ഇപി-ജാദവേക്കര്‍ സംഭാഷണം വെറുമൊരു സല്ലാപമല്ല. അത് കോണ്‍ഗ്രസ്സുകാര്‍ ഭയക്കേണ്ട ബ്രഹ്‌മാസ്ത്രമാണ്. ഇപി ഇപ്പോള്‍ പാപിയായി. അത് സിപിഎമ്മിന്റെ ശൈലിയാണ്. അവര്‍ക്ക് മുറചാരാന്‍ ഒരു തൂണുവേണം. അതിന് കൂട്ടത്തില്‍ ഒരുത്തനെ ചാവേറാക്കും. തലേക്കെട്ടുകൊടുത്ത് അമരത്തിരുത്തും. വഞ്ചി ഇഞ്ചക്കാട്ടില്‍ കയറിയാല്‍ അമരത്തിരിക്കുന്ന തലേക്കെട്ടുകാരന്‍ പെടും. പക്ഷേ ഈ അണുവികിരണം അത് അവസാനിച്ചെന്ന് ആരും കരുതേണ്ട. കാരണം സിപി എമ്മിന് ബിജെപി പകലത്തെ ശത്രുമാത്രമാണ്. ഇന്ത്യയിലെ മിക്ക രാഷ്ടീയക്കാര്‍ക്കും അങ്ങനെതന്നെ. പിന്നെ ചാലനുകാരുടെ ഉത്സാഹം; അത് കൂടുതല്‍ ആളുള്ള ചന്തയില്‍ അവര്‍ക്ക് ആവശ്യമുള്ള ഉല്പന്നം വില്ക്കുക വിപണന തന്ത്രമാണ്.

ജെയിംസ് കൂടൽ 
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.