ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു.
ചിക്കാഗോ: ഫൊക്കാന വിമന്‍സ് ഫോറം സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന് കൈമാറി. സ്കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പലും ട്രസ്റ്റിബോര്‍ഡ് അംഗവുമായ ലൈബി ഡോണി ഫൊക്കാന വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജില്‍ നിന്നും ചാരിറ്റി ഫണ്ട് സ്വീകരിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വിമന്‍സ് ഫോറം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഡോ. ബ്രിജിറ്റ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ലൈബി ഡോണി ജ്യോതിസ് സ്പെഷ്യല്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും വീഡിയോ അവതരണം നടത്തുകയും ചെയ്തു. വീഡിയോ പ്രസന്‍റേഷന് പ്രവീണ്‍ തോമസ് നേതൃത്വം നല്കി. ഫൊക്കാന വിമന്‍സ് ഫോറം
മിഡ്വെസ്റ്റ് റീജിയണ്‍ സെക്രട്ടറി സുജ ജോണ്‍ ചടങ്ങിന്‍റെ എംസി ആയിരുന്നു.
ഫൊക്കാന മിഡ്വെസ്റ്റ് ആര്‍വിപി ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോര്‍ജ് പണിക്കര്‍, മുന്‍ ആര്‍വിപി ലെജി പട്ടരുമഠത്തില്‍, ഫൊക്കാന നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, വിമന്‍സ് ഫോറം നേഴ്സിങ് സ്കോളര്‍ഷിപ് എജ്യൂക്കേഷന്‍ കമ്മിറ്റി അംഗം ഡോ. ആനി അബ്രഹാം എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മിഡ്വെസ്റ്റ് റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സൂസന്‍ ചാക്കോ കൃതജ്ഞത പറഞ്ഞു.
കാലിഫോര്‍ണിയ ആസ്ഥാനമായി ഡോ. ഗീതാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ വനിത ആയിരുന്നു ഗോള്‍ഡ് സ്പോണ്‍സര്‍. ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (സില്‍വര്‍ സ്പോണ്‍സര്‍), ലെജി പട്ടരുമഠത്തില്‍, സണ്ണി മറ്റമന (ബ്രോണ്‍സ് സ്പോണ്‍സര്‍മാര്‍), മറ്റ് സ്പോണ്‍സര്‍മാരായ ആനി ഷാനി അബ്രഹാം, മോനിച്ചന്‍ വര്‍ഗീസ്, മോനു വര്‍ഗീസ് തുടങ്ങിയവര്‍ക്ക് ഡോ. ബ്രിജിറ്റ് ജോര്‍ജ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. മോനു വര്‍ഗീസ് ആയിരുന്നു ഫോട്ടോഗ്രഫി നിര്‍വഹിച്ചത്. ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്‍ കമ്മിറ്റി അംഗങ്ങളും ഫൊക്കാന അഭ്യുദയകാംക്ഷികളുമായ ആനീസ് സണ്ണി, ലീല ജോസഫ്, സുനു തോമസ്, സുനൈന ചാക്കോ, ജോണിച്ചന്‍ കെ, അനി വര്‍ഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചിത്രങ്ങൾ: മോനു വർഗീസ്