PRAVASI

ജോണ്‍ ഐസക്കിന്റെ ക്യാമ്പയിൻ ലോഞ്ചിങ്ങും പ്രഥമ ഫണ്ട് റേസിങ്ങും മലയാളികളുടെ ഒത്തുകൂടലിന്റെ വേദിയായി

Blog Image
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി  ജോണ്‍ ഐസക്കിന്റെ കാമ്പെയിന്‍ ഫണ്ട് റേസിങ് വന്‍പിച്ച വിജയമായി. ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ബര്‍ഗിലെ റോയല്‍ പാലസില്‍  നടത്തിയ ഫണ്ട് റെയ്സിംഗില്‍ അമേരിക്കകാരോടൊപ്പം ധാരാളം മലയാളികളും  പങ്കെടുത്തു.  

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി  ജോണ്‍ ഐസക്കിന്റെ കാമ്പെയിന്‍ ഫണ്ട് റേസിങ് വന്‍പിച്ച വിജയമായി. ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ബര്‍ഗിലെ റോയല്‍ പാലസില്‍  നടത്തിയ ഫണ്ട് റെയ്സിംഗില്‍ അമേരിക്കകാരോടൊപ്പം ധാരാളം മലയാളികളും  പങ്കെടുത്തു.  ജോണ്‍ ഐസക്കിന്റെ ചര്‍ച്ചിലെ വികാരിയും കുടുംബ സുഹൃത്തുമായ  യോങ്കേഴ്സ് സെന്റ് തോമസ്  ചര്‍ച്ചിന്റെ വികാരി  റവ. ഫാ.  ചെറിയാന്‍ നീലാങ്കലിന്റെ  പ്രാര്‍ത്ഥനയോടെയാണ്  മീറ്റിങ് ആരംഭിച്ചത്.ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാരി സിംഗ്  ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി. ബോബി ആന്‍ കോക്‌സ് (NY സിവില്‍ റൈറ്റ്‌സ്  അറ്റോര്‍ണി) മുഖ്യ പ്രാസംഗികന്‍  ആയിരുന്നു. ആല്‍ബര്‍ട്ടോ വിലാറ്റ്  (സെക്രട്ടറി യോങ്കേഴ്സ് GOP), ഡഗ്ഗ് കോളറ്റി (Doug Colety, Westchester GOP -Chairman) , പ്രിസില്ല പരമേശ്വരന്‍ (ഫൗണ്ടിങ് ചെയര്‍, ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി) ,തോമസ് കോശി (ഹ്യൂമണ്‍ റൈറ്‌സ് കമ്മീഷണര്‍) എന്നിവരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു.  മറ്റ് സ്ഥാനങ്ങളിലേക്കു മത്സരിക്കുന്ന  റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായ  മറിയം ഫ്‌ലിസ്സര്‍ (U S Congress) റിച്ചാര്‍ഡ് പാസ്റ്റില്‍ഹ ( West. County Judge), എന്നിവരും യോങ്കേഴ്സ് സിറ്റി കൗണ്‍സില്‍ മെംബര്‍   ആന്റണി മേരാന്റ്, യോങ്കേഴ്സ് സിറ്റി മൈനോരിറ്റി ലീഡര്‍  മൈക്ക്  ബ്രീന്‍  തുടങ്ങിയവരും   ആശംസകള്‍ അറിയിച്ചു.

ജോണ്‍ ഐസക്കിനെ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന യുവ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ജോണ്‍ ഐസക്ക്  തന്റെ പ്രസംഗത്തില്‍ യോങ്കേസിന്റെ  പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി.  ന്യൂ യോര്‍ക്ക് സ്റ്റേറ്റ്  നിയമലംഘകരെ സംരക്ഷിക്കുന്ന നയമാണ് നടപ്പാക്കി വരുന്നത്.  അതുപോലെ ആല്‍ബനി നടപ്പാക്കുന്ന  one-party rule, bail reform laws തുടങ്ങി നിരവധി കാര്യങ്ങളില്‍  എതിര്‍പ്പ് പ്രകടിപ്പിച്ചു.  ന്യൂ യോര്‍ക്കിനെ ഏറ്റവും സുരക്ഷിതമായ  സ്റ്റേറ്റ് ആക്കി മാറ്റുന്നതിന് ആവശ്യമായ നിയമം കൊണ്ടുവരും. യോങ്കേഴ്സ് സ്‌കൂള്‍ ഡിസ്ട്രിക്ട്  അടക്കം  കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുന്‍ഗണന നല്‍കും.അറ്റോര്‍ണി ബോബി ആന്‍ കോക്‌സിന്റെ പ്രസംഗം എവരുടെയും  ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ക്ക്  എതിരെ സിവില്‍ റൈറ്റ്‌സ് കേസില്‍   വിജയിച്ചിട്ടുള്ള  അവരുടെ  പ്രസംഗം ക്യാമ്പയിന്‍ ലോഞ്ചിന്റെ  അന്തസത്ത ഉയര്‍ത്തുന്ന ഒന്നായിരുന്നു .   മലയാളീ സമൂഹത്തില്‍ നിന്നും  നിരവധി നേതാക്കള്‍ ഈ മീറ്റിങ്ങില്‍  പങ്കെടുത്തു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍, യോങ്കേഴ്സ് മലയാളീ അസോസിയേഷനേന്‍,  ഫൊക്കാന, ഫോമാ, ഹഡ്സണ്‍ വാലി മലയാളീ അസോസിയേഷന്‍, ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി  തുടങ്ങിയ സംഘടനകളില്‍ നിന്നും നിരവധി നേതാക്കളും  പങ്കെടുത്ത മീറ്റിംഗ്   ഇന്ത്യന്‍ സമൂഹം രാഷ്ട്രീയമില്ലാതെ ജോണ്‍ ഐസക്കിനെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. 2022 ല്‍  ഈ  സീറ്റില്‍  മത്സരിച്ചു വിജയിച്ച വ്യക്തിയുടെ  ഭൂരിപക്ഷം ഏകദേശം 1700 വോട്ടുകള്‍ മാത്രമാണ്, വളരെ അധികം ഇന്ത്യാക്കാര്‍ വസിക്കുന്ന യോങ്കേഴ്സ്   പ്രേദേശത്തെ നമ്മുടെ വോട്ടുകള്‍ എല്ലാം നേടുകയാണെങ്കില്‍ ജോണ്‍ ഐസക്കിന്റെ വിജയം സുനിശ്ചിതമാണ് എന്നാണ് ഏവരും വിശ്വസിക്കുന്നത്.

നവംബര്‍ 5-നാണ് ഇലക്ഷന്‍.  മലയാളിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. ഇന്ത്യാക്കാര്‍ ധാരാളമായി താമസിക്കുന്ന യോങ്കേഴ്സില്‍  നാം ഒരുമിച്ചു നിന്നാല്‍  ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണ്.  

ഇലക്ഷന് സാമ്പത്തികവും ഒരു പ്രധാന ഘടകം ആണ്.  കഴിയുന്നത്ര  സഹായിച്ചാല്‍ അദ്ദേഹത്തിന്  നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു വരം. 90-ാം ഡിസ്ട്രിക്ടിലെ ആളുകള്‍  5 ഡോളര്‍ മുതല്‍ 250 വരെയുള്ള ഡൊനേഷന്‍  നല്‍കിയാല്‍ ന്യൂ യോര്‍ക്ക് സ്റ്റേറ്റ്  പബ്ലിക് ക്യാമ്പയിന്‍ പ്രോഗ്രാം അതിന്റെ  പത്തു  മടങ്ങു  ഡോണറ്റ് ചെയ്യുന്നതാണ്.  ചെറിയ തുകയാണെകിലും ഈ ഡിസ്ട്രിക്ടിലെ ആളുകള്‍ ഡോണെറ്റ് ചെയ്യുകയാണെങ്കില്‍  അത് ക്യാമ്പയിന്  വലിയ സഹായമായിരിക്കും.

അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാര്‍  ചരിത്രംതിരുത്തി മുന്നേറുബോള്‍, നമുക്ക് ജോണ്‍ ഐസക്കിന്റെ പിന്നില്‍ അണിനിരന്ന് അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാം. നമ്മുടെ ഏവരുടെയും പിന്തുണ  ഉണ്ട് എങ്കില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടില്‍  അദ്ദേഹം അനായാസം വിജയിക്കും. അതിന് വേണ്ടി നമുക്ക് ഒരുമിക്കാം.

 

 

 ജോണ്‍ ഐസക്കിന്റെ പ്രചാരണം ആരംഭിച്ചു;  ഫണ്ട് റേസിംഗ്  മലയാളികളുടെ ഒത്തുകൂടലായി

 ജോണ്‍ ഐസക്കിന്റെ പ്രചാരണം ആരംഭിച്ചു;  ഫണ്ട് റേസിംഗ്  മലയാളികളുടെ ഒത്തുകൂടലായി

 ജോണ്‍ ഐസക്കിന്റെ പ്രചാരണം ആരംഭിച്ചു;  ഫണ്ട് റേസിംഗ്  മലയാളികളുടെ ഒത്തുകൂടലായി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.