ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ വി.യൗസേപ്പ് പിതാവിന്റെ തീരുനാളിനോട് അനുബന്ധിച്ച് ജോസഫ് നാമധാരികളുടെ സംഗമം നടത്തപ്പെട്ടു
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ വി.യൗസേപ്പ് പിതാവിന്റെ തീരുനാളിനോട് അനുബന്ധിച്ച് ജോസഫ് നാമധാരികളുടെ സംഗമം നടത്തപ്പെട്ടു.തിരുന്നാൾ ആഘോഷം ആരാധനയോടും ആഘോഷമായ വി.കുർബ്ബാനയോടും കൂടെ നടത്തപ്പെട്ടു. തിരുക്കുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിനോട് മാദ്ധ്യസ്ഥ്യം തേടിയുള്ള പ്രാർത്ഥനകൾക്ക് വികാരി ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി. തുടർന്ന് ഇടവകയിലെ ജോസഫ് നാമധാരികളുടെ പ്രദക്ഷിണവും സംഗമവും നടത്തപ്പെട്ടു.ജോസഫ് നാമധാരികൾ തിരുന്നാൾ ഏറ്റെടുത്ത് നടത്തി സ്നേഹവിരുന്ന് ക്രമീകരിച്ചു.വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനം പുഷ്പവടി നേർച്ചയും നടത്തപ്പെട്ടു.നൂറ് കണക്കിന് വിശ്വാസികൾ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്തു.കൈയ്യിൽ കുരിശ് രൂപം വഹിച്ച്കൊണ്ട് നിൽക്കുന്ന യൗസേപ്പിതാവിൻറെ വ്യത്യസ്തമായ രൂപം ഈ ദൈവാലയത്തിൽ കാണുന്ന വേറിട്ടൊരു കാഴ്ചയാണെന്ന് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ ഓർമിപ്പിച്ചു.ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.