PRAVASI

ഹൂസ്റ്റണില്‍ ശതചണ്ഡി മഹായാഗം ഏപ്രില്‍ 6, 7 തീയതികളില്‍

Blog Image
ശ്രീരാമദാസ് മിഷന്‍റെ ആഭിമുഖ്യത്തില്‍ ശതചണ്ഡി മഹായാഗം നടത്തപ്പെടുന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശതചണ്ഡി മഹായാഗത്തിന് നേതൃത്വം വഹിക്കും

ചിക്കാഗോ: ശ്രീരാമദാസ് മിഷന്‍റെ ആഭിമുഖ്യത്തില്‍ ശതചണ്ഡി മഹായാഗം നടത്തപ്പെടുന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശതചണ്ഡി മഹായാഗത്തിന് നേതൃത്വം വഹിക്കും.
ഏപ്രില്‍ 6, 7 തീയതികളില്‍ ഹൂസ്റ്റണിലുള്ള ശ്രീരാമദാസ ആശ്രമത്തില്‍ വെച്ചാണ് യാഗം നടക്കുക. ഏപ്രില്‍ 6-ന് രാവിലെ 9 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, ആറു മണിക്ക് ബലിപൂജ എന്നിവയും ഏപ്രില്‍ 7-ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം, രണ്ട് മണിക്ക് കന്യകപൂജ, 2.30-ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും.
അമേരിക്കയിലുള്ള വിശ്വാസികള്‍ക്ക് കിട്ടുന്ന ഒരു അപൂര്‍വ അവസരമാണ് ഈ യാഗത്തിന്‍റെ ഭാഗവാക്കാകുവാന്‍. ഈ യാഗത്തില്‍ പങ്കെടുക്കുക എന്നത് ജന്മസാഫല്യമായിരിക്കും. ഹൂസ്റ്റണില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രാമദാസ ആശ്രമത്തില്‍ വെച്ച് നടത്തുന്ന ഈ യാഗത്തിന് ശേഷം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വെച്ച് ഹിന്ദു സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ചണ്ഡികായാഗം പഠിപ്പിച്ച് യാഗം നടത്തുവാന്‍ പദ്ധതിയുണ്ട്. ഈ യാഗങ്ങളില്‍ ഓരോ വിശ്വാസിയും നമ്മുടെ ഈ ജന്മത്തെ ധന്യമാക്കുവാന്‍, പൂര്‍ത്തീകരിക്കുവാന്‍, ചരിത്രപരിവര്‍ത്തനത്തിന്‍റെ ഭാഗമാകുവാന്‍ ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും യാഗത്തില്‍ പങ്കെടുക്കുവാനും സോമരാജന്‍ നായര്‍ 713 320 9334, ജയപ്രകാശ് ബാലകൃഷ്ണന്‍ 630 430 6329 എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.