ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പിജയരാജന്. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന.അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്.ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല.പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല.പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല.താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്.ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5 നാണ് വന്നത്. കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നത്..ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്.വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലം അല്ല.ബിജെപിയിലേക്ക് പോകും എന്ന് വാർത്ത കൊടുക്കാൻ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു.തൃശൂരിലും ദുബൈയിലും ഒരു ചർച്ചയും നടന്നില്ല.കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണ്.നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.കേരളത്തിന്റെ ചുമതല ഉള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കരുമായി കൂടിക്കാഴ്ച്ച നടത്തി എന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജയരാജന് എതിരെ നടപടിക്ക് സാധ്യത ഉണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ഇ പി യുടെ തുറന്ന് പറച്ചിൽ പാർട്ടിയെ കടുത്ത വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ.മുഖ്യമന്ത്രിക്ക് പിന്നാലെ കൂടുതൽ നേതാക്കളും ഇ പി യെ തള്ളി പറഞ്ഞിരുന്നു.