പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്
തൃശ്ശൂര്‍: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ഒന്‍പത് ദിവസം മുന്‍പ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. നീതുവിന് മറ്റു രണ്ട് കുട്ടികളുണ്ട്.
ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചിരുന്നു. അപൂര്‍വമാണെങ്കിലും സംഭവിക്കാവുന്നതാണെന്ന് അന്വേഷണ സംഘത്തിലുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതാ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. റോഡപകടങ്ങള്‍പോലെ പ്രവചനാതീതമാണ് ഇത്തരം അപകടങ്ങള്‍. ഒരു പ്രശ്‌നവുമില്ലാത്ത സ്ത്രീകള്‍ക്കും പ്രസവസമയത്ത് ബുദ്ധിമുട്ടുകളുണ്ടായേക്കാം.