ജമ്മു കശ്മീരിലെ അനന്തനാഗില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി. വെടിയേറ്റ് മരിച്ച നിലയിലാണ് കൊക്കര്‍നാഗ് വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഹിലാല്‍ അഹമ്മദ് ഭട്ട് എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെയാണ് സിവില്‍ വേഷത്തിലായിരുന്ന രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ഭീകരര്‍ ശ്രമിച്ചത്. എന്നാല്‍ ഒരു സൈനികന് തന്ത്രപൂര്‍വം രക്ഷപ്പെട്ടു. തട്ടിക്കൊണ്ടു പോയ ജവാനായി സൈന്യം വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം ലഭിച്ചത്.
ടിആര്‍എഫ് എന്ന നിരോധിത സംഘടന നേരത്തെ തന്നെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇത്തരം തട്ടിക്കൊണ്ടുപോകാല്‍ ഇനിയും തുടരുമെന്ന ഭീഷണിയും സംഘടന പുറത്തുവിട്ടിട്ടുണ്ട്.