കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ നിർദേശപ്രകാരം കിടങ്ങൂർ ഫൊറോനയുടെ സഹകരണത്തോടെ, കൂടല്ലൂർ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ "ഇടയനോടൊപ്പം"പരിപാടി നവംബർ 2ന് കൂടല്ലൂർ പള്ളിയിൽ വച്ച് സംഘടിപ്പിച്ചു.വൈകുന്നേരം 5 മണിക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു . കിടങ്ങൂർ ഫൊറോനാ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി. തുടർന്നു അതിരൂപതാ വൈസ് പ്രസിഡന്റ് നിതിൻ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം നിർവഹിച്ചു . അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി , അതിരൂപത ചാപ്ലയിൻ ഫാ. റ്റീനേഷ് പിണർക്കയിൽ, കിടങ്ങൂർ ഫൊറോന വൈസ് പ്രസിഡന്റ് ഷേബ സാബു എന്നിവർ സംസാരിച്ചു .
ഗ്രൂപ്പ് ചർച്ചക്ക് ഫൊറോനാ സമിതി നേതൃത്വം കൊടുത്തു .തുടർന്ന് വി.കുമ്പസാരത്തെക്കുറിച്ചുള്ള ക്ലാസും ആരാധനയും ഫാ. ജോൺസൻ മാരിയിൽ നയിച്ചു .കിടങ്ങൂർ ഫൊറോനയിലെ എല്ലാ വൈദീകരും കുമ്പസാരത്തിനു സഹായിച്ചു . ചർച്ച ചെയ്‌ത കാര്യങ്ങൾ അഭി പിതാവ് വിശദീകരണം നടത്തി . പിന്നീടുള്ള ചോദ്യോത്തര വേദിയിൽ നിരവധിപേർ പങ്കെടുത്തു. ലോഗോസ് ക്വിസ് മത്സരത്തിൽ കോട്ടയം അതിരൂപതാ തലത്തിൽ C വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കെ.സി.വൈ.എൽ കൂടല്ലൂർ യൂണിറ്റ് അംഗം സ്റ്റെഫി ഫെലിക്സ് പുളിക്കിലിനെ കെ.സി.വൈ.എൽ അതിരൂപത സമിതി ആദരിക്കുകയുണ്ടായി. തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടി അവസാനിച്ചു . ഏകദേശം 250 യുവജങ്ങങ്ങൾ പങ്കെടുത്തു .
ഇതിനായി അക്ഷീണമായി സഹകരിച്ച കിടങ്ങൂർ ഫൊറോന ചാപ്ലയിൻ ഫാ. സിറിയക് മറ്റത്തിൽ, ഫൊറോന ഭാരവാഹികൾ എന്നിവർക്കും ഇത് വൻ വിജയമാക്കിയ കൂടല്ലൂർ യൂണിറ്റ് ചാപ്ലയിൻ ഫാ. ജോസ് പൂതൃക്കയിൽ, യൂണിറ്റ് പ്രസിഡന്റ് അലക്സിൻ തോമസിനും, യൂണിറ്റ് ഭാരവാഹികൾക്കും, കിടങ്ങൂർ ഫൊറോനയിലെ യുവജന സുഹൃത്തുക്കൾ എന്നിവർക്കും ഇതിന്റെ മീഡിയ കാര്യങ്ങൾ സാധ്യമാക്കിയ അതിരൂപത മീഡിയ കമ്മീഷനും അതിരൂപത സമിതി യുടെ പേരിൽ ഉള്ള നന്ദി അറിയിക്കുന്നു.
അതിരൂപത ഭാരവാഹികളായ ജോണിസ് പി സ്റ്റീഫൻ,ഷെല്ലി ആലപ്പാട്ട്, സി ലേഖ SJC, അലൻ ജോസഫ് ജോൺ , ബെറ്റി തോമസ് എന്നിവർ ഇടയനോടൊപ്പം പരിപാടിക്ക് നേതൃത്വം കൊടുത്തു .