പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. പത്മഭൂഷണും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ടാറ്റ സൺസ് മുൻ ചെയർമാനായിരുന്നു. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം.