PRAVASI

പാം ബീച്ചിലെ ഒരു താങ്ക്സ്ഗിവിങ് ഡിന്നർ

Blog Image
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ടൊനാൾഡ് ജെ ട്രമ്പ് തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഫ്ലോറിഡായിലെ വെസ്റ്റ് പാം ബീച്ചിലെ തന്റെ ആഡംബര കൊട്ടാരത്തിൽ വച്ചു നടത്തിയ താങ്ക്സ്ഗിവിങ് വിരുന്നിൽ വിശിഷ്ട അതിഥി ആയി പങ്കെടുത്തത് ടെസ്‌ല മോട്ടോഴ്സിന്റെയും സ്പേസ് ക്സ് ന്റെയും ഉടമയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോൺ മസ്ക് ആണ് 

  നിയുക്ത അമേരിക്കൻ പ്രസിഡന്റ് ടൊനാൾഡ് ജെ ട്രമ്പ് തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഫ്ലോറിഡായിലെ വെസ്റ്റ് പാം ബീച്ചിലെ തന്റെ ആഡംബര കൊട്ടാരത്തിൽ വച്ചു നടത്തിയ താങ്ക്സ്ഗിവിങ് വിരുന്നിൽ വിശിഷ്ട അതിഥി ആയി പങ്കെടുത്തത് ടെസ്‌ല മോട്ടോഴ്സിന്റെയും സ്പേസ് ക്സ് ന്റെയും ഉടമയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോൺ മസ്ക് ആണ് 
.                             ട്രമ്പിന്റെ ഇലക്ഷൻ ക്യാമ്പയിൻ ൽ ഉടനീളം അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി ഇറങ്ങിയ മസ്ക് ഇലക്ഷൻ പ്രചാരണത്തിനായി ഇരുന്നൂറ് മില്യൺ ഡോളർ ആണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് സംഭാവന നൽകിയത് 
.                         2020ൽ ബൈടൻ പ്രസിഡന്റ് ആയശേഷം ആ ഗവണ്മെന്റ്ഉം ആയി ആദ്യ കാലത്ത് സഹകരിച്ചു പോയ മസ്ക് പിന്നീട് തന്റെ പല പുതിയ പ്രൊജക്റ്റുകൾക്കും അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് ഡെമോക്രാറ്റ് ഗവണ്മെന്റ്ഉം ആയി അകലുക ആയിരുന്നു 
.                           സൗത്ത് ആഫ്രിക്കയിൽ ജനിച്ചു കാനഡയിൽ പഠനത്തിനായി എത്തി അവിടെ നിന്നും ഉപരി പഠനത്തിനായി അമേരിക്കയിൽ എത്തിയ ഇലോൺ മസ്ക് ബാങ്ക് ലോൺ എടുത്താണ് പഠനം പൂർത്തിയാക്കിയത് 
.                               മണി ട്രാൻസ്ഫർ രംഗത്ത് വിപ്ലവമായ പെയ് പാൽ ആരംഭിച്ചു അതിൽ നിന്നും കിട്ടിയ വരുമാനം ആണ് ഇന്ന് മുന്നൂറ്റി മുപ്പതു ബില്യൺ ഡോളറിന്റെ ആസ്ധിയോടെ ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നൻ ആയ മസ്കിന്റെ മൂലധനം 
.                               കോടീശ്വരനിൽ നിന്നും ശത കോടീശ്വരനിലേക്കുള്ള മസ്കിന്റെ വളർച്ചയിൽ ആമസോൺ മേധാവി ജെഫ് ബീസോസിനെയും മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് നെയും ഫേസ്ബുക് സി ഇ ഒ മാർക്ക്‌ സുക്കർബർഗനേയും പിന്തള്ളി മസ്ക് അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് വളരെ കുറഞ്ഞ കാലം കൊണ്ടായിരുന്നു 
.                         അമേരിക്കയിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് ഒരു മണിക്കൂറിൽ താഴെയുള്ള സമയം കൊണ്ടെത്താവുന്ന ബഹിരകാശാ റോക്കറ്റ് യാത്ര സ്വപ്നം കാണുന്ന മസ്കിന്റെ അത്ഭുതങ്ങൾ ലോകം കാണുവാൻ ഇരിക്കുന്നതേയുള്ളൂ 
.                          തീരുമാനങ്ങൾ എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും നൈമിഷിക സമയം മാത്രം വേണ്ടുന്ന വൻ ബിസിനസ്‌ മാഗ്നെറ്റ് കൂടിയായ നിയുക്ത പ്രസിഡന്റ് ട്രമ്പിനൊപ്പം ശത കോടീശ്വരൻ ഇലോൺ മസ്ക് കൂടി പങ്കെടുത്ത താങ്ക്സ്ഗിവിങ് അത്താഴ വിരുന്നിൽ ലോകത്തിൽ ഇനി എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കണം എന്ന തീരുമാനങ്ങൾ ഉണ്ടായോ എന്നു കാലം തെളിയിക്കും .

സുനിൽ  വല്ലാത്തറ ഫ്‌ളോറിഡ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.