കേരളത്തില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന പോലീസ്. സംസ്ഥാന പോലീസ് വകുപ്പിന് കീഴിലെ സിസിഎസ്ഇ (The Counter Child Sexual Exploitation) യൂണിറ്റാണ് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്ന 6,146 പേരുടെ പട്ടിക തയ്യാറാക്കിയത്.
കേരളത്തില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന പോലീസ്. സംസ്ഥാന പോലീസ് വകുപ്പിന് കീഴിലെ സിസിഎസ്ഇ (The Counter Child Sexual Exploitation) യൂണിറ്റാണ് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്ന 6,146 പേരുടെ പട്ടിക തയ്യാറാക്കിയത്. 2017ല്‍ ഈ യൂണിറ്റ് സ്ഥാപിതമായതു മുതലാണ് ഇത്തരം വീഡിയോ കാണുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. നിലവില്‍ 1,758 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെന്ന് സംശയിക്കുന്നവരില്‍ നിന്ന് 3000ലധികം ഫോണുകളുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനോടകം 400 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിമാരുടെ സഹായത്തോടെ നടത്തുന്ന റെയ്ഡിലൂടെയാണ് പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും സിസിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പോലീസിലെ സൈബര്‍ ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിസിഎസ്ഇ യൂണിറ്റ് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയറും മറ്റ് സ്വതന്ത്ര ടൂളുകളും ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.