നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്‍റെ വചനത്തെ അനുസ്മരിച്ചുകൊണ്ട് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ക്നാനായ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ നവംബർ 17 ഞായറാഴ്ച മിഷൻ ദിനം ആചരിച്ചു . വികാരി ഫാ : ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ നടത്തപെട്ട കുർബാന മദ്ധ്യേ പ്രത്യേകമായി പ്രാർത്ഥിക്കുകയും ശേഷം ഹാളിൽ ഇടവകാംഗങ്ങൾ ഒത്തു ചേർന്ന് മിഷൻ ദിനം ആഘോഷിക്കുകയും ചെയ്തു
സാൻ ഹൊസെ , കാലിഫോർണിയ : നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്‍റെ വചനത്തെ അനുസ്മരിച്ചുകൊണ്ട് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ക്നാനായ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ നേതൃത്വത്തിൽ നവംബർ 17 ഞായറാഴ്ച മിഷൻ ദിനം ആചരിച്ചു . വികാരി ഫാ : ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ നടത്തപെട്ട കുർബാന മദ്ധ്യേ പ്രത്യേകമായി പ്രാർത്ഥിക്കുകയും ശേഷം ഹാളിൽ ഇടവകാംഗങ്ങൾ ഒത്തു ചേർന്ന് മിഷൻ ദിനം ആഘോഷിക്കുകയും ചെയ്തു .
കത്തോലിക്ക സഭയുടെ വിശ്വാസവും പ്രവർത്തനങ്ങളും സാധാരണ ആളുകളുടെയും പ്രത്യേകിച്ചു കുട്ടികളുടെ ഇടയിൽ വളർത്തുവാനും അതുവഴി കത്തോലിക്ക സഭയുടെ മിഷനറി പ്രവർത്തനങ്ങളിൽ ഭഗവത്താകുക എന്ന ഉദ്ദേശവുമായി 1947ൽ ആരംഭിച്ച ഒരു കത്തോലിക്ക അൽമായ സംഘടന ആണ് ചെറുപുഷ്പ മിഷൻ ലീഗ് . ഇന്ന് ഈ സംഘടന ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നിലകൊള്ളുന്നുണ്ട് .
18- ആം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലിസിയൂസ്- ഇൽ ജീവിച്ച വിശുദ്ധ കൊച്ചു ത്രേസ്യ ആണ് ഈ സംഘടനയുടെ പ്രധാന പേട്രൺ. ഇത് കൂടാതെ വിശുദ്ധ തോമാശ്ലീഹാ , ഫ്രാൻസിസ് സേവ്യർ , അൽഫോൻസാമ്മ എന്നിവരും ഈ സംഘടനയുടെ പ്രധാന വിശുദ്ധർ ആണ് .
ആഘോഷത്തിന്‍റെ ഭാഗമായി വേദപാഠ കുട്ടികളുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും അതോടൊപ്പം കുട്ടികൾക്കായി പലവിധ ഗെയിംസും നടത്തപ്പെട്ടു. സംഘടന ഡയറക്ടർ ആയ ഇടവക വികാരി ഫാ . ജെമി പുതുശ്ശേരിൽ , ജോയിന്‍റ് ഡയറക്ടർ അനു വേലികെട്ടൽ , കോർഡിനേറ്റർമാരായ ശീതൾ മരവെട്ടിക്കൂട്ടത്തിൽ , റോബിൻ ഇലഞ്ഞിക്കൽ എന്നിവരാണ് ഈ ആഘോഷത്തിന് നേതൃത്വം നൽകിയത് .