അമിത ജോലിഭാരം കാരണം സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ (സിഎപിഎഫ്) ആത്മഹത്യകൾ വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മണിക്കൂറുകളോളം നീണ്ട ഡ്യൂട്ടിയും ഉറക്കകുറവും മൂലമുള്ള പ്രശ്നങ്ങള്‍ ജീവനൊടുക്കാൻ മാത്രമല്ല സർവീസ് പൂർത്തിയാവും മുമ്പ് ജവാൻമാരെ വിരമിക്കാൻ പ്രേരിപ്പിക്കുന്നതായും രാജ്യസഭയിൽ സമർപ്പിച്ച രേഖയിയിൽ പറയുന്നു.

730 ജവാന്മാർ ആത്മഹത്യ ചെയ്തുവെന്നും 55000ത്തിലധികം പേർ രാജിവെക്കുകയോ സ്വമേധയാ വിരമിക്കുകയോ ചെയ്തിട്ടുണ്ടെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാനമായും വ്യക്തിപരമായ പ്രശ്നങ്ങളാലാണ് സിഎപിഎഫ് ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതെന്ന് കാരണങ്ങൾ പഠിച്ച ടാസ്ക് ഫോഴ്സ് പറയുന്നു. ആത്മഹത്യ ചെയ്തവരിൽ 80 ശതമാനത്തിലധികം പേരും അവധി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് ജീവനൊടുക്കിയതെന്നും അവർ വ്യക്തമാക്കി.
ജീവിത പങ്കാളിയുടെയോ കുടുംബാംഗത്തിൻ്റെയോ മരണം, ദാമ്പത്യ തർക്കം, വിവാഹമോചനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുട്ടികളെപ്പറ്റിയുള്ള ആശങ്ക എന്നിവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥർക്ക് അവരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവസരം നൽകുകയാണ് പോംവഴി. അതിനാൽ ജവാൻമാർക്ക് മതിയായ ലീവ് ലഭിക്കുന്നുണ്ടെന്ന് ഇപ്പോൾ ഉറപ്പുവരുത്തുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
42797 ജവാന്മാർ പുതിയ ലീവ് പോളിസി ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബർ വരെ 6302 ഉദ്യോഗസ്ഥർ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു. 2023ൽ ഇത് 8636 ഉം 2021ൽ 7864 ഉം ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പാര്‍ട്ടിയിലെ നേതൃത്വം നോക്കിയാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വനിതാകള്‍ ആരുമില്ല. കേന്ദ്ര കമ്മറ്റി അംഗങ്ങളായ നാലുപേര്‍ സ്വാഭാവികമായും സെക്രട്ടറിയേറ്റിലും അംഗമാകും എന്ന് മാത്രമാണ്. സംസ്ഥാന കമ്മറ്റിയില്‍ കേന്ദ്ര കമ്മറ്റിയംഗങ്ങളായവരെ കൂടാതെ 8 വനിതകളാണുളളത്. മന്ത്രിസഭയില്‍ രണ്ടു വനിതകള്‍ മന്ത്രിമാരായുണ്ട്. നിയമസഭയില്‍ മന്ത്രിമാരുള്‍പ്പെടെ 8 വനിതാ എംഎല്‍എമാരും സിപിഎമ്മിനുണ്ട്.