ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഈ മാസം 22ന് വൈകിട്ട് ആറു മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഈ മാസം 22ന് വൈകിട്ട് ആറു മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഇത്തവണത്തെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് - ‘ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ഗാല 2024’ - വൈവിധ്യമാർന്ന പരിപാടികൾ മാറ്റുകൂട്ടും. വിവിധ സംഘങ്ങൾ ആലപിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, സ്കിറ്റുകൾ, നൃത്തം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഫോട്ടോ വിത്ത് സാൻറ്റ, റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് ഉൾപ്പെടെ വ്യത്യസ്തങ്ങളായ പരിപാടികൾ ഇത്തവണത്തെ സവിശേഷതയാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, വൈസ് പ്രസിഡന്റ് ഫിലിപ് പുത്തൻപുരയിൽ, ട്രെഷറർ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്ന പരിപാടിക്ക് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റി രൂപീകരിച്ചു. ഫിലിപ്പ് പുത്തൻപുരയിൽ കോഓർഡിനേറ്റർ ആയും ബിജു മുണ്ടക്കൽ, വര്ഗീസ് തോമസ്, സിബിൽ ഫിലിപ്പ്, ഡോ: റോസ് വടകര, സൂസൻ ചാക്കോ എന്നിവർ കോ-കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.
ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളീ സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
JESSY RINCY
ALWIN SHIKKORE
MANOJ ACHETTU
PHILIP PUTHENPURAYIL
VIVISH JACOB
DR SYBIL PHILIP
VARGHESE THOMAS
DR SUSAN CHACKO
DR ROSE VADAKARA
BIJU MUNDACKAL