കൊച്ചിയില്‍ സഹോദരിയെ ബലാത്സംഗം ചെയ്ത ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലഹരിക്ക് അടിമ എന്ന് മാത്രമല്ല, കൊച്ചി നഗരത്തിലടക്കം ലഹരി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഏജന്റു കൂടിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിലാണ് പോലീസ്.
2024 ഡിസംബറില്‍ വീട്ടില്‍ വച്ചാണ് കുഞ്ഞു പെങ്ങളെ സഹോദരന്‍ ബലാത്സംഗം ചെയ്തത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു പീഡനം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നു പോയ കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ കൂട്ടുകാരിയോട് മാസങ്ങള്‍ക്ക് ശേഷം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
കൂട്ടുകാരിയാണ് അധ്യാപകരെ വിവരം അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം കൈമാറി. സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുകയാണ്. ഇതിനു ശേഷം പൂര്‍ണ്ണമായ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
കേരളത്തിലെ ലഹരി ഉപയോഗം സംബന്ധിച്ച് വലിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് സഹോദരിയെ ബലാത്സംഗം ചെയ്ത വിവരവും പുറത്തുവരുന്നത്.