മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമ മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിലേക്ക്. ഓഗസറ്റ് 17ന് ചിത്രം തീയറ്ററുകളില്‍ 4k ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസവുമായാണ് ചിത്രം വീണ്ടും എത്തുന്നത്.
മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമ മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിലേക്ക്. ഓഗസറ്റ് 17ന് ചിത്രം തീയറ്ററുകളില്‍ 4k ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസവുമായാണ് ചിത്രം വീണ്ടും എത്തുന്നത്. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു.
സ്വര്‍ഗ്ഗചിത്ര ഫിലിംസിന്റെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് മണിച്ചിത്രത്താഴ് നിർമ്മിച്ചത്. ചിത്രം റീറിലീസ് ചെയ്യുന്നത് സ്വര്‍ഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ്. ഹ്യൂമര്‍, ഹൊറര്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. നാഗവല്ലി എന്ന കഥാപാത്രവും ഡയലോഗുകളും വലിയ ഹിറ്റായിരുന്നു. മോഹന്‍ലാലും, സുരേഷ് ഗോപിയും, ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഡോ.സണ്ണി ജോസഫ്, നകുലന്‍, ഗംഗ എന്നീ കഥാപാത്രങ്ങള്‍ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
വിവിധ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യ്തിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളിലൂടെ ചിത്രം വീണ്ടും എത്തുമ്പോള്‍ പ്രേഷകര്‍ക്ക് പുതിയൊരു കാഴ്ചപ്പാനുഭവം തന്നെ നല്‍കുമെന്ന് ഉറപ്പാണ്. നെടുമുടി വേണു, തിലകന്‍, ഇന്നസന്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു,, കെ.ബി.ഗണേഷ് കുമാര്‍, കെ.പി.എ.സി. ലളിത, സുധിഷ്, തുടങ്ങയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.കഴിഞ്ഞ ദിവസം റീറിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന് മികച്ച സ്വീകരണമാണ് ലഭിച്ചത്. പിന്നാലെയാണ് മണിചിത്രത്താഴും റീറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.