തൻമേ ശിവ സങ്കൽപ്പമസ്തു.വിളി എത്തുമ്പോൾ പിടിച്ചു നിൽക്കാ നാവാത്ത ഒന്നത്രേ ഹിമാലയ യാത്ര. ഒരിക്കലെങ്കിലും ഹിമാലയത്തിലെത്തിയവർ .എല്ലാം അടുത്ത തവണ എത്താൻ ആഗ്രഹിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. എന്തായിരിക്കും ജനങ്ങളെ അങ്ങോട്ടാകർഷിക്കുന്നത്. ആധുനിക ലോകത്തിലെ സുഖ സൗകര്യങ്ങളെ ത്യജിച്ച് അലച്ചിലുംദേഹം വേദനയും,വിശപ്പും,ഉറക്കമില്ലായ് മയും എന്നു വേണ്ട സാധാരണയായി പരാതി പറയാവുന്ന ഒട്ടനവധി കാര്യങ്ങളുടെ അകമ്പടിയോടെയാണെങ്കിലും ഓ രോരുത്തരിലും അതുവരെ കാണാത്ത ഊർജ്വസ്വലത നമുക്കു കാണാനാകുന്നു.
തൻമേ ശിവ സങ്കൽപ്പമസ്തു.വിളി എത്തുമ്പോൾ പിടിച്ചു നിൽക്കാനാവാത്ത ഒന്നത്രേ ഹിമാലയ യാത്ര. ഒരിക്കലെങ്കിലും ഹിമാലയത്തിലെത്തിയവർ .എല്ലാം അടുത്ത തവണ എത്താൻ ആഗ്രഹിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. എന്തായിരിക്കും ജനങ്ങളെ അങ്ങോട്ടാകർഷിക്കുന്നത്. ആധുനിക ലോകത്തിലെ സുഖ സൗകര്യങ്ങളെ ത്യജിച്ച് അലച്ചിലുംദേഹം വേദനയും,വിശപ്പും,ഉറക്കമില്ലായ് മയും എന്നു വേണ്ട സാധാരണയായി പരാതി പറയാവുന്ന ഒട്ടനവധി കാര്യങ്ങളുടെ അകമ്പടിയോടെയാണെങ്കിലും ഓ രോരുത്തരിലും അതുവരെ കാണാത്ത ഊർജ്വസ്വലത നമുക്കു കാണാനാകുന്നു.
പ്രകൃതിയുടെ മടിത്തട്ടിലേക്ക് ആ വിശ്വമാതാവിൻ്റെ ലാളനമേൽക്കാനായി ഒരു യാത്ര. ജാഗ്രത്തിലും സുഷുപ്തിയിലുംമനസ്സിനെ പ്രകാശമാനമാക്കുന്ന ശിവ സങ്കൽപ്പം പ്രകൃതിയുടെ ഭാവമത്രെ.
ഏറെ കഷ്ടതയേറിയവയും വലിയ ബുദ്ധിമുട്ടില്ലാത്തവയുമായി നിരവധി യാത്രകളാണ് നമ്മെക്കാത്ത് ഹിമാലയസാനുക്കളിലുള്ളത്. അവയിൽ കുറച്ചേറെ ബുദ്ധിമുട്ടുള്ള മണി മഹേഷ് കൈലാസത്തിലേക്കാണ് ഇപ്രാവശ്യം നമ്മൾ പോകുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പജില്ലയിലാണ് ഈ കൈലാസം.കൂടാതെ
അമൃത്സർ സുവർണ്ണ ക്ഷേത്രം, ദുർഗ്ഗാ ണി മന്ദിർ, വാഗാ ബോർഡർ, ലക്ഷ്മീനാ ഥ് മന്ദിർ ചമ്പ, ബ്രഹ്മോർ ചൗരാസി മന്ദിർ, ബ്രഹ്മരി മാതാ മന്ദിർ, അവസാനമായിജമ്മു കത്രയിലെ വൈഷ്ണോദേവി, ഭൈരവ് നാഥ് എന്നിവയാണ് സന്ദർശ നോദ്ദേശ പട്ടികയിലുള്ളത്.
മഞ്ഞുറഞ്ഞു കിടക്കുന്ന മണി മഹേഷ് കൈലാസയാത്രയായതുകൊണ്ട് മുന്നൊരുക്കങ്ങൾ കുറച്ചേറെയുണ്ട്. ശരീരത്തെ പാകപ്പെടുത്തുന്നതിനുള്ള നടത്തംശ്വസന വ്യായാമങ്ങൾ എന്നിവ നേരത്തെ തുടങ്ങിയിരുന്നു.കഴിഞ്ഞ വർഷം സെപ് തമ്പറിലെ ആദി കൈലാസയാത്രാ വഴി
യിൽ പാതാൾ ഭുവനേശ്വർ ഗുഹയിലിറ ങ്ങിയപ്പോഴും, പാർവ്വതി സരോവർ ട്രക്കിങ്ങിലും ഓം പർവ്വത് ദർശന യാത്രയിലും
അനുഭവപ്പെട്ട കിതപ്പും ശ്വാസം മുട്ടലും ഇപ്രാവശ്യം ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥന മാത്രം.
ഒരു പാട് നടക്കാനുള്ളതുകൊണ്ട് ഞങ്ങൾ ഏതാനും പേർ തൃശൂർ തലോറിലുള്ള ഡിക്കാത്തലൺ ഷോറൂം സന്ദർശി ച്ച് ട്രക്കിങ്ങ് ഷൂകളും, ജാക്കറ്റുകൾ, വൂള ൻ ഗ്ലൗസ്, സോക്സ്, മങ്കി ക്യാപ്പ്, ഇന്നർ വെയർ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ സംഘടിപ്പിച്ചു. അത്യാവശ്യ മരുന്നു കൾ വാങ്ങി.ജൂൺ 12ന് കൊച്ചുവേളി അമൃത്സർ സൂപ്പർഫാസ്റ്റ് ട്രെയിനിൽ ഷൊർണൂർ നിന്നു ഞങ്ങൾ എട്ടു പേർ കയറി. കൊങ്കൺ റെയിൽവേ മൺസൂൺ സമ യക്രമം പാലിച്ച് മൂ ന്നു മണിക്കൂർ മുമ്പ് പുറപ്പെട്ട ട്രെയിൻ കോഴിക്കോട് എത്തിയ തോടെ ഒമ്പതാമതായി മോഹൻദാസ് സാറും കയറി. ഇനി ഒരാൾ 13ന് വൈകിട്ട് വഡോദര നിന്നു കയറും. പാലക്കാടു നിന്ന് രാമചന്ദ്ര വാരിയരും ഭാര്യ അനിതയും, ഗിരീശൻ, മധു, മുരളീ ധരൻ, ബാലസുബ്രഹ്മണ്യൻ, ശിവദാസ് സാർ പിന്നെ ഞാനും. തേഡ് എസിയിൽ
നല്ല തിരക്ക്. വടക്കേ ഇന്ത്യയിൽ ചൂടുകാലമാണ്. നാട്ടിൽ വെക്കേഷന് വന്നു മട ങ്ങുന്നവരാണ് ഏറെയും. പാൻട്രി കാർഉണ്ടെങ്കിലും രണ്ടു ദിവസത്തെ യാത്രക്ക് ഭക്ഷണമടക്കം പൊതിഞ്ഞു കൊണ്ടു വ ന്നവരാണ് ഏറെയും.ഉച്ചക്കുള്ള ചോറ്പൊതി കെട്ടി എടുത്തിരുന്നതു കഴിച്ചു.
മംഗലാപുരവും ഉഡുപ്പിയും കഴിഞ്ഞതോടെ ഇരുട്ടായി.എല്ലാവർക്കുംവേണ്ടരാത്രി ഭക്ഷണം മുരളി തയ്യാറാക്കി കൊ ണ്ടു വന്നിരുന്നു. രണ്ടു ചപ്പാത്തിയും ഒരു സ്പൂൺ തക്കാളി കൊത്തും ( തക്കാളി വരട്ടിയത് ) അത്താഴംകഴിച്ച് കിടന്നു.കാലത്ത് എഴുന്നേറ്റപ്പോഴേക്ക് കർണ്ണാടക യും ഗോവയും കഴിഞ്ഞിരുന്നു.കൊങ്കണിലെ തുരങ്കങ്ങൾ ഏറ്റവും കൂടുതലു ള്ള ഭാഗത്തു കൂടിയാണ് ട്രെയിൻ കടന്നുപോകുന്നത്. കർബുഡെ ടണലും ഇതിൽപെടും.
ഉക്ഷി റെയിൽവേ സ്റ്റേഷനും ഭോ ക്കെ റെയിൽവേ സ്റ്റേഷനുമിടക്കാണ് കൊങ്കണിലെ 6.5 കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ ഈ തുരങ്കം. നേരം നല്ലതുപോലെ വെളുത്തുകഴിഞ്ഞു.ടോയ്ലറ്റിൽ വെള്ളം കുറവാണ്.അടുത്ത ബോഗികളെ ആശ്രയിക്കുക യല്ലാതെ മറ്റു മാർഗ്ഗമുണ്ടായില്ല. ഒരിക്ക ൽ കൂടി ചപ്പാത്തിയും തക്കാളിക്കറിയുംട്രെയിനിൽ നിന്നു വാങ്ങിയ ചായയും കഴിച്ചു.മുരളിയെ സമ്മതിക്കണം ഇത്രയുംപേർക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണമാണ് തയ്യാറാക്കി കൊണ്ടുവന്നിട്ടുള്ളത്.ബാലസുബ്രഹ്മണ്യൻ വിതരണം ഏറ്റെടുത്തു. സഹ്യപർവ്വതനിരകളുടെ വടക്കെ ഭാഗങ്ങളിലൂടെ ട്രെയിൻ കുതിച്ചുകൊണ്ടി രുന്നു. ആരവല്ലി റോഡ് സ്റ്റേഷനിൽ ട്രെ യിൻ പിടിച്ചിട്ടതോടെ ഞങ്ങളൊന്നു പുറ ത്തിറങ്ങി.ഉച്ചയോടെ വണ്ടി പൻവേലിലും എത്തി തുടർന്ന് വസായി റോഡും കഴി ഞ്ഞു.ഇനി ഗുജറാത്തിലേക്കുള്ള പ്രയാ ണമാണ്. ലൈനിനു സമാന്തരമായി പുതിയ ഹൈ സ്പീഡ് ട്രെയിനിനുള്ള ട്രാക്ക് ഏതാണ്ട് പണി തീർന്നു വരുന്നു.അഹമ്മദാബാദ് വരെയാണത്രെ ആ ലൈൻ പോകു ക.ഈ ട്രെയിനിന് പൊതുവെ സ്റ്റോപ്പുക ൾ കുറവാണ് രത്നഗിരി കഴിഞ്ഞ് പൻവേ ലിനിടക്ക് ഒരു സ്റ്റോപ്പ് ആണുണ്ടായിരുന്ന ത്. ക്രോസിങ്ങിന് ഇടക്കുപിടിച്ചിടുന്നതൊ ഴിച്ചാൽ സ്റ്റേഷനുകളിൽ നിർത്തുന്നത് ചുരുക്കം.സൂറത്തിൽ നാലു മണിയോടെയുംആറു മണിക്ക് വഡോദരയും എത്തി.അവിടെ നിന്നാണ് പരമേശ്വരൻ നമ്പൂതിരികയറുന്നത്. എന്തെങ്കിലും വേണോ എന്ന് നേരത്തേ ചോദിച്ചിരുന്നു.രണ്ടു വലി യ ലോഫ്റ്റ് ബ്രെഡ്ഡും ഒരു ചെറിയ കുപ്പിജാമും കൊണ്ടുവരാൻ പറഞ്ഞിരുന്നു.അദ്ദേഹം അതുകൂടാതെ ഏതാനും വട പാവ് കൂടി കൊണ്ടുവന്നു.എല്ലാവരും കഴിച്ചു. രാത്രിയിലേക്ക് ബ്രെഡ്ഡും ജാമും കരുതൽ ആയി ഉണ്ട്. അത്താഴം വേണ മെന്നു തോന്നിയില്ല.നേരത്തെ കിടന്നു. ടോയ്ലറ്റിൽ വെള്ളമില്ലാത്ത കാര്യം കം
പ്ലേൻ്റ് ചെയ്തിരുന്നു.
നേരം വെളുത്തപ്പോഴേക്കും വെള്ളം നിറച്ചിരുന്നു. രാജസ്ഥാനിലെ കോട്ട സ്റ്റേഷനിൽ നിന്നു നിറച്ചുവത്രെ. മൂന്നാം ദിവ സമാകുമ്പോഴേക്ക് ബോർ ആയിത്തുടങ്ങി. തൊട്ടപ്പുറത്തെ സീറ്റുകളിലെ രണ്ടു കുട്ടികൾ ചെറിയ ആൺകുട്ടി നഴ്സറി ക്ലാസിലും വലിയ കുട്ടി നാലിലും പഠിക്കുന്നു.അവർ കമ്പനി ആയതു കൊണ്ട് ഞങ്ങൾക്കു സമയം പോക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വണ്ടി നിസാമുദ്ദീനിലും എത്തി.ഡൽഹിയിലെ നീറുന്ന ചൂട് നാൽ പ്പത്തി ഏഴു ഡിഗ്രിയാണ് കാലത്തു ത ന്നെ. പ്ലാറ്റ്ഫോമിലിറങ്ങിയ ഞങ്ങൾ ട്രെയിനിലേക്ക് വേഗം തിരിച്ചു കയറി.
ഹരിയാനയിലേയും പഞ്ചാബിലേയും വിസ്തൃതമായ കൃഷിയിടങ്ങളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒരു മണിക്ക് അമൃത്സർ എത്തേണ്ട ട്രെയിൻ എല്ലായിടത്തും പിടിച്ച് ഇടാൻ തുടങ്ങി.ന്യൂഡൽ ഹി യിൽ നിന്ന് അംബാല എത്താൻ തന്നെ പതിനൊന്നു മണി കഴിഞ്ഞു.തുടർന്നും മെല്ലെപ്പോക്കു തന്നെ.സത് ലജ് നദി കടന്ന് ലുധിയാനയും കഴിഞ്ഞ് ജലന്ധറിൽ എത്തിയപ്പോഴേക്ക് രണ്ടര മണിയായി. കുട്ടികൾ രണ്ടു പേരും അവരുടെ അമ്മ യും മുത്തശ്ശിയും ഇറങ്ങി.ലഗ്ഗേജ് ഇറക്കാ ൻ ഞങ്ങൾ സഹായിച്ചു. സ്വികരിക്കാനെ ത്തിയ അച്ഛനോട് സംസാരിച്ചു. സത് ലജ് നദി പഞ്ച നദികളിൽ ഒന്നല്ലേ ആയുള്ളു.ഝലം, ചെനാബ്, രവി, സത്‌ലജ്, ബിയാ സ് എന്നിവയിൽ ബാക്കിയുള്ളഝലം, എന്നിവ ഉത്ഭവസ്ഥാനത്തു നിന്ന് ശ്രീനഗറിൽ കൂടി ഒഴുകി പാക്കിസ്ഥാനിൽ പ്രവേശിക്കുന്നു.ചെനാബ് നദി ജമ്മുവി ൻ്റെ ചില ഭാഗങ്ങളിൽക്കൂടി ഒഴുകി പാ ക്കിസ്ഥാനിലാണ് എത്തുന്നത്.ഇവരണ്ടും ഞങ്ങളുടെ യാത്രാ പഥത്തിൽ വരുന്നില്ല. ബിയാസ് നദി കുറച്ചു ദൂരം കൂടി പോയാ ൽ ബിയാസ് സ്റ്റേഷനു മുമ്പ് കാണാം.രവി നദി .മാചലിലേക്കുള്ളയാത്രയിലും കാണാം.
രണ്ടാം ദിവസം മുതലാണ് അപ്പുറ ത്തെ സൈഡ് അപ്പർ ബർത്തിലുള്ള സുമുഖനായ യുവാവിനെശ്രദ്ധിച്ചത്.സ്ഥായിയായ വിഷാദം മുഖത്തുണ്ട്.പിന്നീട് പരിചയപ്പെട്ടപ്പോൾ പട്ടാളക്കാരനായ അദ്ദേ ഹം വിവാഹം കഴിച്ചിരിക്കുന്നത് ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അപ്പുറത്തുനിന്നാണ്. ഭാര്യയുടെ പ്രസവത്തിന് ലീവിൽ വന്നു മടങ്ങുകയാണ്. ബിയാസിലാണ് സജീഷ് ജോലി ചെയ്യുന്നത്. ബിയാസിൽ അദ്ദേഹം ഇറ ങ്ങി.
ഞങ്ങളുടെ ടീമിലെ ശിവപ്രസാദ് ചേട്ടനും, അനുജൻ കൃഷ്ണകുമാർ ചേട്ടനും എൻ്റെ മറ്റൊരു സുഹൃത്തായ ഷാജ് കോവിലകവും തിരുവനന്തപുരത്തു നിന്നും നെടുമ്പാശ്ശേരിയിൽ നിന്നുമായി ഫ്ലൈറ്റിൽ അമൃത്സർ എത്തി. ചെന്നൈ യിൽ നിന്ന് വൈഷ്ണവിയും നേരിട്ട് അ മൃത്സറിലാണ് എത്തിയത്.മറ്റൊരു സംഘമായി നാട്ടിൽ നിന്ന് സായി കൃഷ്ണ നും, നാരായണഭട്ടതിരിയും, ഉണ്ണികൃഷ് ണൻ നമ്പൂതിരിയും, രമാ രാമവർമ്മയും, ഫ്ലൈറ്റിൽ ഡൽഹിയിലെത്തി ട്രെയിനിൽ അമൃത്സറിലെത്തി. അഞ്ചു മണിയോടെ നാലുമണിക്കൂർ ലേറ്റായി ട്രെയിൻ അമൃ ത്സറിലെത്തി.എതിർവശത്തെ സീറ്റിലെ അമൃത്സറിൽ ടീച്ചർ ആയ സിസ്റ്ററോടു യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ചൂട് നാൽപ്പത്തി എട്ടു ഡിഗ്രിയോ മറ്റോ ഉണ്ട്. ഓർഗനൈസർ സജീഷ് വാരിയർ അയച്ച വണ്ടികളിൽ സി 7 ഹോട്ടലിലേക്ക് പുറ പ്പെട്ടു.
ഹോട്ടലിൽ ചെന്ന് കുളിയും കഴിഞ്ഞ് ചായയും തേടി പുറത്തിറങ്ങി.അപ്പുറത്ത് ഒരു ഗലിയിൽ ചെറിയ ചായക്കട കണ്ടു
പിടിച്ചു. ചായക്കു ശേഷം യാത്രാ ഓർഗ നൈസറായ സജീഷ് വാരിയർ, മറ്റൊരു സംഘാടകനായ വിശാൽ താക്കൂർ എ ന്നിവർക്കൊപ്പം ഞങ്ങൾ പതിനെട്ടു പേർ സുവർണ്ണ ക്ഷേത്രത്തിലേക്ക് നടന്നു. ഒരുപാട് ടുക്ക് ടുക്ക് വണ്ടികൾ വന്ന് അന്വേഷിച്ചു എങ്കി ലും നടക്കാൻ തീരുമാനിച്ചതിനാൽ നട ക്കുക തന്നെ. മണിക്കൂറുകളോളം ട്രെയി നിൽ ഇരുന്നതല്ലേ. പഞ്ചാബിൽ മാങ്ങ യുടെ സീസൺ ആണെന്നു തോന്നുന്നു. ഉന്തു വണ്ടികളിൽ ധാരാളം പലതരം മാങ്ങകൾ,ലിച്ചി പഴം എന്നിവ വിൽപ്പന ക്കു വെച്ചിട്ടുണ്ട്.ചൂടിനെ പ്രതിരോധിക്കാ ൻ ലിച്ചിയുടെ പുറത്ത് വെള്ളം കോരി ഒ ഴിക്കുകയാണ് കച്ചവടക്കാർ.ഇരുൾ വീണു തുടങ്ങിയ ഇടുങ്ങിയ തെരുവുകൾ പിന്നിട്ട് ഞങ്ങൾ പ്രകാശമാനമായ സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൻ്റെ തുടക്കത്തിലെത്തി. ജനസഹസ്രങ്ങൾ അവിടെ
ഇരുഭാഗത്തേക്കും സഞ്ചരിച്ചുകൊണ്ടി രുന്നു. ഞങ്ങളും ആ ഒഴുക്കിൻ്റെ ഭാഗമായി.
(തുടരും)