അവൾ ജനലഴികളിൽ പിടിച്ച് ശൂന്യമായ മിഴികളോടെ കരിഞ്ഞമർന്ന പാടം നോക്കി .ഏക്കറോളം നീളുന്ന വയൽ കറുത്ത ഒരുവൻ സർപ്പം പോലെ നീണ്ടു കിടന്നു. ഇടക്കിടെ ചൂടുള്ള കാറ്റ് ആഞ്ഞു വീശി ഭൂമിയെപൊള്ളിച്ചു കൊണ്ടിരുന്നു "മോച്ചീ.. "
കാൻഗ്രാമന്ദിറിനോട് ചേർന്ന ഗോതമ്പുവയലിൽ നിന്നും കറുത്ത പുക പൊങ്ങി ആകാശത്ത് മറഞ്ഞു. തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ ആ കുടിൽ കാണാനേയില്ലായിരുന്നു.
മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിൻ്റെ വെട്ടം ഒരു മിന്നാമിന്നിവെട്ടം പോലെ കാണപ്പെട്ടു
അവൾ ജനലഴികളിൽ പിടിച്ച് ശൂന്യമായ മിഴികളോടെ കരിഞ്ഞമർന്ന പാടം നോക്കി .ഏക്കറോളം നീളുന്ന വയൽ കറുത്ത ഒരുവൻ സർപ്പം പോലെ നീണ്ടു കിടന്നു.
ഇടക്കിടെ ചൂടുള്ള കാറ്റ് ആഞ്ഞു വീശി ഭൂമിയെപൊള്ളിച്ചു കൊണ്ടിരുന്നു
"മോച്ചീ.. "
ഇരുട്ടത്ത് മുഴങ്ങിയ ശബ്ദത്തിൽ
അവൾ ഞെട്ടി വിറച്ചു .ചൂട് സഹിക്കാനാവാതെ കട്ടിലിൽ വലിച്ചെറിഞ്ഞ ദാവണി എടുത്തു ചുറ്റിക്കൊണ്ട് അവൾ പുറത്തേക്ക് ചെന്നു
കാസിദാവ് അക്ഷമനായി ഇരുട്ടിൽ നിൽക്കുന്നു
"എന്താ നിനക്ക് വരാൻ ഇത്ര താമസം?
ഞാൻ വിളിച്ചത് കേട്ടില്ലായിരുന്നോ? "
ചുരുട്ടു വലിച്ചു കൊണ്ട് അയാൾ ചോദിച്ചു
അവൾ മറുപടി ഒന്നും പറയാതെ തൻ്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച നാല് മുഷിഞ്ഞ നോട്ടുകൾ അയാളുടെ പരുപരുത്ത കയ്യുകളിലേക്കിട്ടു
"ഉം...
ഇത്ര മതിയോ
നിൻ്റെ നെയ്ത്തിനു വേഗം പോരല്ലോ മോച്ചി
നീ ഞാൻ പറഞ്ഞ മോച്ചി വസ്ത്രം ഡാഢിയാരാസിനു മുൻപെ തയ്ച്ചുതീരില്ലെ "
അയാൾ ശബ്ദം കുറച്ച് കൊണ്ട് അവളോട് ചോദിച്ചു
അയാൾ സുനേനയോട് ഒരു മോച്ചിവസ്ത്രംആവശ്യപ്പെട്ടിരുന്നുഅവൾതയ്ച്ചുതുടങ്ങിയിട്ടുണ്ട്.ഇയാൾക്ക്എന്തിനാണാവോഅത് ? അറിയില്ല ഒരു പക്ഷേ മറിച്ച് വിൽക്കാനാവും
"ഇപ്പൊ തീരും കാസിദാവ്
രണ്ടു ദിവസം കൂടി
പക്ഷേ
ഞാൻ പറഞ്ഞ പണം തരണം "
അവൾ പറഞ്ഞു
"ഓ
തീർച്ചയായും മോച്ചി "
അയാൾ നേർത്ത പുഞ്ചിരിയോടെപറഞ്ഞു
തുടർന്ന് കയ്യിലുള്ള നോട്ടുപുസ്തകത്തിൽ അവളുടെ പേരും പൈസയും എഴുതി ചേർത്തു' വീണ്ടും അവളോട് എന്തോ ചോദിക്കാനാഞ്ഞു.
പക്ഷേ ..
മറുത്തൊന്നും പറയാനോ കേൾക്കാനോ നിൽക്കാതെ ചിമ്മിനി വിളക്ക് ഇടതു കയ്യിൽ മാറ്റി പിടിച്ച് അവൾ വാതിൽ ശക്തിയിൽ വലിച്ചടച്ചു
"മോച്ചീ .....ഞാൻ പോവുന്നു "
അയാൾ വീണ്ടും പറഞ്ഞു
മോച്ചി ..
ഇയാൾ എന്തിനിങ്ങനെ വിളിക്കുന്നു
തനിക്കൊരു പേരില്ലെ
സുനേന
അത് വിളിച്ചു ടെ അയാൾക്ക്
മോച്ചി പോലും
ഒരിക്കൽ ഇതേച്ചൊല്ലി ഗംഗാ അക്കനുമായി അവൾ വഴക്കിട്ടതായിരുന്നു
കാംഗ്രാ മന്ദിറിലേക്ക് അടുത്തുള്ള ഗ്രാമത്തിൽ നിന്ന് പാലുമായി എത്താറുള്ള ഗംഗാ അക്കൻ
'മോച്ചി
എൻ്റെ മോൾ കഴിഞ്ഞ തവണ നിൻ്റെ കയ്യിൽ നിന്നും വാങ്ങിച്ച പേഴ്സിലെ ആ മയിൽ വളരെ മനോഹരമായിട്ടുണ്ട് ട്ടൊ
കാംഗ്രാ മന്ദിറിലെ അംബാ ദേവി പൂജക്ക് നീ എൻ്റെ മരുമോൾക്ക് ഇടാൻ നല്ല ഒരു ചപ്പൽ തയ്ക്കണേ "
അവർ തടിച്ച നിതംബം കുലുക്കിക്കൊണ്ട് നടന്നു പോകും വഴി അവളെ ഒന്ന് പാളി നോക്കി പറഞ്ഞു
"നിങ്ങൾ എന്തിനാ അക്കാ എന്നെ മോച്ചി എന്ന് വിളിക്കുന്നത്
സുനേന എന്ന മനോഹരമായ പേരില്ലെ എനിക്ക്
അത് വിളിക്കൂ
ആ കാസിദാവിനെപ്പോലെ നിങ്ങളും മോച്ചി
മോച്ചി എന്ന് വിളിക്കാതെ "
കാസിദാവിനെപ്പോലെ എന്ന് സുനേന കരുതിക്കൂട്ടി ഉപമിച്ചു പറഞ്ഞതാണ്
അയാളെ ഭുജിലെന്നല്ല കച്ചിലാരും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല
ഒരു മൊരടൻ
എന്നാണ് മോട്ടിമായി അടക്കം അയാളെ കരുതുന്നത്
പക്ഷേ സോർബർസാബിന്അയാളെ നല്ല ഇഷ്ടമായിരുന്നു. അതാണല്ലോ പണപ്പിരിവിന് വിശ്വാസത്തോടെ അയാളെ വിടുന്നത്.ആഴ്ചയുടെ അവസാന ദിവസം അയാൾ വീടുവീടാന്തരം കയറി അടുത്ത ആഴ്ച വാങ്ങിക്കാനുള്ള തയ്പു സാധനങ്ങൾക്കുള്ളവിഹിതം പറ്റും.മോട്ടിമായിയാണ് ഗ്രാമീണർക്കു മുഴുവൻ നെയ്ത്തു സാധനങ്ങൾ എത്തിക്കുക
കച്ചിലെ ഭുജ് ഗ്രാമത്തിലാണ് സുനേന യടങ്ങുന്ന മോച്ചി വർഗ്ഗക്കാർ താമസിക്കുന്നത്
അവരുടെ തലവൻ സോർബൻ സാബിൻ്റെ വിശ്വസ്തനാണ് നേരത്തെ പറഞ്ഞ കാസിദാവ് .
അയാൾ മോച്ചി വർഗ്ഗക്കാരനായിരുന്നില്ല ജോലി അന്വേഷിച്ച് മോച്ചി ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപെഎത്തിയതാണ്
ഇത്തവണ സോഗൻ ന് ഡാഢിയ രാസ് ( നവരാത്രി ക്കാലത്ത് അംബാ ദേവിക്ക് സമർപ്പിക്കുന്ന നാടോടിനൃത്തം) നൃത്തത്തിന് തൻ്റെ വക ഒരു മോച്ചി വസ്ത്രം സമ്മാനിക്കണമെന്ന് സുനേന കരുതിയിരുന്നു പക്ഷേ
വർണ്ണ നൂലുകൾ വാങ്ങിക്കാൻ പണം തികയുമെന്ന് തോന്നുന്നില്ല
അവൾ തൻ്റെ പഴയ തുകൽ പേഴ്സ് കമിഴ്ത്തിക്കൊണ്ട് പണം എണ്ണി നോക്കിക്കൊണ്ട് പറഞ്ഞു
സോഗൻ... അവൾ ആദ്യമായിട്ടാണ് നൃത്തം ചെയ്യുന്നത്
മോട്ടി അമ്മായി ഒറ്റയാളുടെ ശ്രമമാണ് അവൾക്ക് ആത്മവിശ്വാസം കൊടുക്കുന്നത്.
അവൾ ഓർത്തു
അന്ന്
കച്ചിലെ ആകാശം ഇരുണ്ട പുകമറകൊണ്ട്മൂടിയിരുന്നു.മോട്ടിമായിഗ്രാമത്തിലുള്ളവർക്കെല്ലാമായി വർണ്ണ നൂലുകളും തുകൽ തുന്നുന്ന സൂചികളും വാങ്ങിച്ച്മടങ്ങുകയായിരുന്നു.
ദൂരെറെയിൽപ്പാളത്തിലൂടെ അലറിക്കരഞ്ഞു കൊണ്ട് ഒരു മെലിഞ്ഞ രൂപം ഓടിയടുക്കുന്നത്
മോട്ടിമായി കണ്ടു.
കയ്യിലുള്ള സഞ്ചി താഴെ വച്ച്അവർനോക്കിയപ്പോൾ
അഴുക്കുപുരണ്ട ഷിമ്മി മാത്രം ധരിച്ച ഒരു കുഞ്ഞ്
ഏതാണ്ട് ആറുവയസ്സു മതിക്കും.അവൾപേടിച്ചരണ്ട്മായിക്കടുത്തേക്ക്ഓടിഅടുത്തു
മായിയെ അണച്ചുപിടിച്ച് കിതച്ചുകൊണ്ട് നിന്നു.
പെട്ടെന്ന്കാലിച്ചാണകവും വഹിച്ചു കൊണ്ടുള്ള ആ ഗുഡ്സ് ട്രെയിൻ പാളം കീഴടക്കി കുതിച്ചു പാഞ്ഞു
"അംബാ ...
ഇത്തിരി പിഴച്ചെങ്കിൽ.... "
അവർ തന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ആ കുഞ്ഞിനെ നോക്കി നെഞ്ചിൽ കയ്യു ചേർത്തു പറഞ്ഞു
ചാണ കഗന്ധം മുറ്റി നിന്ന അവളുടെ മൂർദ്ധാവിൽ അവർ മുകർന്നു.
അവളാണ് ഈ സോഗൻ
"ആരാ എന്താ എന്നൊന്നും ആരും ചോദിക്കരുത്
ഇവൾ എൻ്റെ മകളാണ്
അംബാ ദേവി തന്ന എൻ്റെ മകൾ "
മോട്ടിമായി ഗ്രാമക്കാരോട് പറഞ്ഞു
അങ്ങനെസോർബൻ സാബിൻ്റെയുംമോട്ടിമായിയുടെയും മകളായി മാറിയത് .
കഷ്ടപ്പാടൊന്നുമില്ലാത്ത ലളിതമായജീവിതം.
പക്ഷേ എന്തോ ഒരു ദുഃഖം സദാഅവളുടെനീണ്ടകണ്ണുകളിൽമറഞ്ഞിരിക്കുന്നതായി സുനേനക്കു തോന്നി.
ഏറെ നിർബന്ധത്തിനൊടുവിൽ
അവൾമനസ്സു തുറന്നു
ഒരു ആറു വർഷത്തെ നേർത്ത ഓർമ്മകൾ .
അവളുടെ അമ്മ നേരത്തേ മരിച്ചു. അമ്മയുടെ രണ്ടാം കെട്ടുകാരനായ അപ്പനും
അപ്പൻ്റെആദ്യഭാര്യയിലെചേട്ടനുമൊപ്പമായിരുന്നു അവൾ താമസം.
അമ്മ ഉള്ള കാലം ആഅപ്പനും മകനും അവളെ മറ്റൊരു തരത്തിലും കണ്ടിരുന്നില്ലത്രെ. അവരുടെ നാട്ടിൽ പടർന്നുപിടിച്ച പകർച്ചവ്യാധിയിൽ അവളുടെ അമ്മ മരിച്ചു പോയി .
അങ്ങനെ അമ്മയുടെ മരണശേഷം അവൾ തനിച്ചായി. അവളുടെ സ്വന്തം ചേട്ടൻ അമ്മ രണ്ടാം കെട്ടിനൊരുങ്ങിയപ്പോഴേ വീടുവിട്ടിറങ്ങിയതാണത്രെ അവൾക്ക് ചേട്ടൻ്റെ സ്നേഹത്തോടെയുള്ള സോഗൂ എന്ന വിളി മാത്രമേ ഓർമ്മയുള്ളൂ
ഒരു രാത്രി
കുടിച്ചുലക്കുകെട്ടഅവളുടെ രണ്ടാനച്ഛൻ്റെ മകൻ അവളെ ഉപദ്രവിക്കാൻ ഒരുങ്ങി .പേടികൊണ്ട്
അവൾ ഓടി പുറത്തിറങ്ങി
ഇരുട്ടിൽ മുന്നിൽ കണ്ട ഏതൊക്കെയോ വഴികളിലൂടെ ഓടിയോടി അവസാനം ഒരു റെയിൽ
പാളത്തിലെത്തി. അവിടെ കാലിച്ചാണകം കൊണ്ടുപോവുന്ന തീവണ്ടി സിഗ്നൽ കാത്ത് നിർത്തിയിട്ടിരിക്കുന്നു. മറ്റൊന്നും
ഒന്നും ഓർക്കാതെ അവൾ അതിൽ ചാടിക്കയറിയത്രെ
പിന്നീട് ഏതോ നാട്ടിലൂടെയെല്ലാം അവൾ അതിൽ ഇരുന്ന് സഞ്ചരിച്ചു
ഒടുവിൽ കച്ചിലെ റെയിൽവേസ്റ്റേഷനിൽ നിന്ന വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു അവൾ
അങ്ങനെയാണ് മോട്ടിമായിക്ക് അവളെ കിട്ടുന്നത്
ഇതെല്ലാം പറയുമ്പോൾ അവൾ പേടി കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
അവൾ മോച്ചി വർഗ്ഗക്കാരിയല്ലെന്ന് കണ്ടാലറിയാം
സ്വർണ്ണവർണ്ണമുടിയിഴകളും
നുണക്കുഴിക്കവിളുകളും ഉള്ള അവൾ ഒരു സുന്ദരി കുട്ടിയാണ്
സോഗൻ ബേട്ടീ.....
എന്നാണ് മാട്ടിമായി അവളെ സ്നേഹത്തോടെ
വിളിക്കുക
ഒരാളോടും കൂടുതൽ അടുപ്പം സോഗൻ കാണിക്കാറില്ലായിരുന്നു കാസിദാവിനോടൊഴിച്ച്
ഭൈയ്യാ എന്നാണ്
അയാളെ അവൾ വിളിക്കുന്നത്
ഒരു ശങ്കയുമില്ലാതെ അവൾ അയാൾക്കരികിൽ ഇരുന്ന് സംസാരിക്കുന്നതു കണ്ടാൽ സുനേനക്ക് ദേഷ്യം വരും.
കാസിദാവ് ചിലപ്പോഴെല്ലാം സുനേനയുടെ അപ്പയുടെ അടുത്ത് വന്നിരുന്നിരുന്നു.
ഒന്നുംസംസാരിക്കയൊന്നുമില്ലെങ്കിലും അയാൾ അപ്പക്ക്ഇഷ്ടപ്പെട്ടയാളായിരുന്നു ഉമ്മി ഉണ്ടാക്കുന്ന ഗോതമ്പു കോഫ്താ അയാൾക്ക് വളരെ ഇഷ്ടമാണ്
അപ്പ പോയി ഉമ്മിയും താനും തനിച്ചായതുമുതൽ പണപ്പിരിവിനു മാത്രമായി അയാളുടെ വരവ്
അങ്ങനെ വന്ന ഒരു തവണയാണ് അയാൾ മോച്ചി തയ്ച്ചു തരുമോ എന്ന് ചോദിക്കുന്നത്
ഉമ്മിക്ക് ശ്വാസംമുട്ടലിൻ്റെ മരുന്നിനു തന്നെ പണം തികയാതെയിരിക്കുമ്പോൾ കാസിദാവിൻ്റെ ആവശ്യവും അയാൾ പറഞ്ഞ വിലയും അവളെ സന്തോഷിപ്പിച്ചു
മോച്ചിആർക്ക് കൊടുക്കാനാണ്
അല്ലെങ്കിൽ എന്താണ് അയാൾക്ക് ഇതിൻ്റെ ആവശ്യം എന്നൊക്കെ അന്വേഷിക്കണമെന്നുണ്ടായിരുന്നു സുനേനക്ക്
പക്ഷേ
അപ്പോഴൊക്കെയും അയാൾവളരെസങ്കടംവരുന്ന മുഖഭാവത്തിലായിരുന്നു
സുനേന ചിന്തിച്ചു
കാസിദാവ് ആരോടും ഒരു ദ്രോഹവും പ്രവർത്തിച്ചിട്ടല്ല ആളുകൾ അയാളെ അകറ്റുന്നത്. സത്യത്തിൽ ഒരു സാധുവാണയാൾ
ഒരു പാവം ഏകാകിയാണ്
പലപ്പോഴും അയാൾ
കാ ഗ്രാമന്ദിറിൻ്റെ പിന്നിൽ പടർന്നു നിൽക്കുന്ന പേരാലിനുതാഴെ അയാൾ സ്വയംസംസാരിച്ചിരിക്കുന്നതുകാണാം
ആളുകൾ പറയുന്നത്
ആ സമയം അയാൾ
കഞ്ചാവിലാണെന്നാണ്. പക്ഷേ സുനേന അത് വിശ്വസിച്ചിട്ടില്ല അയാൾക്ക് എന്തൊക്കേയോ വിഷമങ്ങൾ ഉണ്ട്
എന്നാണ് അവൾ ഉമ്മിയോട് പറയാറ്
അയാളുടെ
ഉറക്കെയല്ലെങ്കിലും ചിരിയും കരച്ചിലും
കലർന്ന ആ സംസാരവും ഇരിപ്പും ചിലപ്പോൾ ഏറെ നേരം ഉണ്ടാകും
സോർബൻ സാബ് വന്ന്
കാസിദാ ..
എന്ന വിളി വിളിക്കും വരെ അതു തുടർന്നേക്കാം
ചിലപ്പോഴെല്ലാം
അയാൾ കാഗ്രാ മന്ദിറിൻ്റെ
ഗോപുരം നോക്കി ഏറെ നേരം കണ്ണടച്ചു തൊഴുതുനിൽക്കുന്നതും കാണാം
അയാളെ സൂക്ഷിച്ചു നോക്കുന്നവർക്ക് വ്യക്തമായി കാണാം
അയാളുടെ കുഴിഞ്ഞ അടഞ്ഞ കണ്ണുകൾ കരയുകയാണെന്ന് പൂജാരിയുടെ
നീണ്ട മണിമുഴക്കമാവും ആ സമയം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
ആർക്കാണ് അയാൾ മോച്ചി ആവശ്യപ്പെട്ടത്?
അവസാനത്തെ ചിത്രപ്പണി കൂടി കഴിഞ്ഞ മോച്ചി നോക്കിക്കൊണ്ട് അവൾ സ്വയം ചോദിച്ചു
പിറ്റേന്ന് കാഗ്ര മന്ദിർ ദർശനം കഴിഞ്ഞ് മടങ്ങും വഴി അവൾ അയാളെ കണ്ടു
പതിവു പോലെ അയാൾ ആൽമരത്തറയിൽ ഇരുന്ന് ദിവാസ്വപ്നം കാണുകയാണ്.
"കാസിദാ
മോച്ചി വസ്ത്രം തയ്യാറായിട്ടുണ്ട്
വീട്ടിൽ വന്നാൽ കൊണ്ടു പോവാം വരുമ്പോൾ
പണം കൊണ്ടുവരണം "
അവൾ പറഞ്ഞു
"നന്ദി മോച്ചി
നീയാണ് ഈ ഗ്രാമത്തിൽ ഏറ്റവും ഭംഗിയിൽ ചിത്രപ്പണി ചെയ്യുന്നവളെന്ന് മായി പറഞ്ഞ് ഞാൻ കേട്ടിരിക്കുന്നു
ഞാൻ ഇന്നു തന്നെ വരാം
നിൻ്റെ കരവിരുതിൽ വിരിഞ്ഞ മോച്ചി കാണാൻ എനിക്ക് തിരക്കായി."
അയാൾ ആവേശത്തോടെ പറയുന്നത് സുനേന അത്ഭുതത്തോടെ നോക്കി നിന്നു
അയാൾ അതീവ സന്തോഷവാനായി അവൾക്കു തോന്നി
ആഹ്ലാദ ശബ്ദം പുറപ്പെടുവിച്ച് നടന്നുനീങ്ങുന്ന അയാളെ നോക്കി സ്വനേന വിളിച്ചു ചോദിച്ചു
കാസിദാ
ഒരു സംശയം കൂടി
"ഇത് താങ്കൾ ആർക്കു കൊടുക്കുവാനാണ്
ഇത്ര വില തന്ന് വാങ്ങിക്കുന്നത് "
"അത് .....
എൻ്റെ അനിയത്തിക്കാണ് മോച്ചി "
അയാൾ നടന്നു മറയുന്നതിനിടയിൽ വിളിച്ചു പറഞ്ഞു
അനിയത്തി .....
ഇയാൾക്ക് അനിയത്തിയുണ്ടോ
മോച്ചി വാങ്ങിക്കാൻ വരുമ്പോൾ ചോദിക്കണം
സുനേന മനസ്സിൽ കരുതി
ചായം ഉണങ്ങിയ മോച്ചി നിവർത്തി അവൾ അയാൾ വരുന്നതും കാത്തിരുന്നു
നേരം ഇരുട്ടി
ഭുജിലെ ആകാശം
കട്ടിക്കരിമ്പടം നീട്ടിപ്പുറച്ച് മയങ്ങാനൊരുങ്ങി
ഇരുട്ട് പരന്ന കുടിലിൽ
ചിമ്മിനി വിളക്കിനരികിൽ
സുനേന കാസിദാവിനെ കാത്തിരുന്നു ഇന്ന് അയാളുടെ കുടുംബം നാട് ഒക്കെ ചോദിച്ചറിയണം
എന്താണയാൾ ഇടക്ക് തനിയെ കരയുന്നതെന്നും കണ്ടെത്തണം അവൾ
അമ്മയോട് പറഞ്ഞു
പക്ഷേ അന്ന്അയാൾ വന്നില്ല .
പിറ്റേന്നും സുനേന
കാസിദാവിനെഅന്വേഷിച്ചു
അയാളെ കണ്ടില്ല
ഡാഢിയ രാസ് നാളെയാണ് സോഗൻനൃത്തംചെയ്യുന്നുണ്ട്
ഈ മോച്ചിഅവൾക്ക് കൊടുത്താലോ
വേണ്ടഇത് കാസിദാവിൻ്റെ അനിയത്തിക്ക് എന്ന് പറഞ്ഞ് തയ്പിച്ചതല്ലേ
വേണ്ടസുനേന കരുതി
ഡാഢിയ രാസിന് അയാൾ വരുമോ
തൻ്റെ പൈസ പോയതിലല്ല വിഷമം
അയാളുടെ അനിയത്തിക്ക് ഇത് എത്തിക്കാൻ പറ്റിയില്ലെങ്കിൽഅയാൾക്കു വിഷമമാവില്ലെ അവൾ തിരിച്ചു നടക്കുമ്പോൾ ചിന്തിച്ചു
കാഗ്രാ മന്ദിറിൻ്റെ ആൽച്ചുവട്ടിൽ എന്താണ് ഒരു ആൾക്കൂട്ടം
ഒരു സിക്ക് കാരൻ്റെ ചുറ്റുമാണല്ലൊ ആൾക്കൂട്ടം
അവൾ തിക്കിത്തിരക്കി ഉള്ളിൽ കയറി
ഈ സിക്ക് കാരനെ പരിചയമുണ്ടല്ലോ
കാസിദാവ് അപ്പോഴാണ്
അയാളുടെ കൂടെ നിൽക്കുന്ന പെൺകുട്ടിയിലേക്ക് സുനേന മിഴിയനക്കിയത്
ഏ .....
സോഗൻ
അവൾ എന്തിനിയാളുടെ അടുത്തു നിൽക്കുന്നു
ഇതാണയാളുടെ സഹോദരി
ആൾക്കൂട്ടം അടക്കിപ്പിടിച്ച സ്വരത്തിൽ പറഞ്ഞു
സുനേനക്കു തൻ്റെ കാതുകളെ വിശ്വസിക്കാനായില്ല
അവൾ ഒറ്റയോട്ടത്തിൽ
വീട്ടിലെത്തി
കാസിദാക്കുവേണ്ടി നെയ്ത
മോച്ചിയുമായി തിരിച്ചെത്തി
"കാസിദാ
ഇത് നിങ്ങളുടെ പെങ്ങൾക്കായി തയ്പ്പിച്ചതല്ലേ
ഇതാ ...... "
കിതപ്പടക്കി അവൾ വസ്ത്രം അയാൾക്കു നേരെ നീട്ടി
മോച്ചി .....
കാസിദാ തൻ്റെ കുഞ്ഞനിയത്തിയുടെ കയ്യിലേക്ക് അത് പതുക്കെ വച്ചു കൊണ്ടു പറഞ്ഞു
"സോഗു
ഇന്ന് നീ ഇതിട്ടു കൊണ്ട് മോച്ചി നൃത്തം ചെയ്യണം
ഭൈയ്യാ കാണട്ടെ
നമ്മളെ അംബാ ദേവി അനുഗ്രഹിക്കട്ടെ "
സോഗൻ സന്തോഷത്തോടെ തലകുലുക്കി അവൾ
നിവർത്തിപ്പിടിച്ച മോച്ചിയിൽ വിരിഞ്ഞ പൂക്കൾ സൗരഭ്യം പരത്തുന്നതായി സുനേനക്കു തോന്നി
അവൾ മൂക്കു വിടത്തി
അതെ സ്നേഹ സൗരഭ്യം വിരിയുന്നു .
ജിഷയു.സി