ഈയോണത്തിനു
പുലിയിറങ്ങില്ല
ചൂരൽമലയിലെ
ഉരുള്പൊട്ടലുകൾകൊണ്ട് !
ഇക്കുറിയോണത്തിനു
സിനിമയിറങ്ങില്ല
സ്ത്രീപീഡനത്തിന്റെ
കഥകൾകൊണ്ട് !
മാവേലി വരില്ല
കേരളത്തിൽ
മാമാങ്കമില്ലാവിടെ
ഇക്കൊല്ലത്തിൽ !
അത്തപൂവിടില്ല
തിരുവാതിരയില്ല
തുമ്പിതുള്ളലില്ല
തിരുവോണവുമില്ല !
ഇക്കൊല്ലമോണം
ബാറിൽനടക്കും
മാവേലിമാരെഴുന്നള്ളും
തുമ്പിതുള്ളാൻ !
ബാറിൽ തിരുവാതിര
ആടിത്തിമിർക്കും
പഞ്ചനക്ഷത്ര ബാറിൽ
ബ്രാണ്ടിയും,വിസ്കിയും !
ഷാപ്പുകളൊക്കെ
പരക്കെ തുറക്കും
പട്ടചാരായ കള്ളു
ഷാപ്പുകളൊക്കെ !
മാവേലിമാരൊക്കെ
കുഴഞ്ഞു വീഴും
നാവിൽ പുഴുത്ത
തെറി പറഞ് !
ബിവെറേജിലൊക്കെ
നീണ്ടനിരയായ്
മാവേലിമാർ ,പൊരി
വേലിൽ നിരക്കും !
പൂസ്സായോരൊക്കെ
വീട്ടിൽ കഥകളി
ആടിപുലബും
മാവേലി,പോടാ,പുല്ലേ !
ജോൺ ഇളമത