ഉരുൾപൊട്ടി ഇരുളിൽ പൊലിഞ്ഞ്. മലയുടെ മക്കൾക്ക്. കണ്ണീർ പ്രവാഹം!
ഉരുൾപൊട്ടി
ഇരുളിൽ പൊലിഞ്ഞ്.
മലയുടെ മക്കൾക്ക്.
കണ്ണീർ പ്രവാഹം!
മണ്ണിൽ പൊതിഞ്ഞ
മലയുടെ അടിയിൽ
ജീവൻ പൊലിഞ്ഞവർക്ക്
ആദരാജ്ഞലികൾ!
ആരാണി ദുഃഖം വിതച്ചത്
നാം തന്നെയാണ് നോർക്ക!
ആരാണ് മരിച്ചത്?
പട്ടിണിപ്പാവങ്ങൾ എന്നോർക്ക!
കാടൊക്കെ വെട്ടി
വൃക്ഷത്തിന്റെ വേരുകൾ
പാകാത്ത മണ്ണില്.
പെയ്ത മഴ,യക്ഷിയായി.
വൃക്ഷങ്ങളില്ലാത്ത മലകളിൽ
ലക്ഷങ്ങൾ തീർത്തു റിസോർട്കൾ.
ആരാന്റെ കാട്ടിലെ തടി
വെട്ടടാ,വേട്ടഎന്നപ്രമാണം.
ആരാന്റെ കുടിലോലിച്ചുപോയാ.
ആർക്കെന്തു ചേതമെന്നോ?
ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം,പണം എന്ന പ്രമാണം!
ജോൺ ഇളമത